നടന് സിദ്ധിഖിന്റ മകന് വിവാഹിതനാകുന്നു , അമൃത ദാസാണ് വധു മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ ……
അച്ഛന് മാത്രമല്ല മകനും നടനാണ്… മലയാളികളുടെ ഇഷ്ട നടനാണ് സിദ്ധിഖ് .ഏതു വേഷവും താരത്തിന്റെ കൈയില്‍ ഭദ്രമാണ് അതുകൊണ്ടുതന്നെ വില്ലനായാലും, നായകനായാലും താരത്തെ ആരും വെറുക്കില്ല ആ സിദ്ധിഖിന്റെ വീട്ടില്‍ നിന്ന് ഒരു സന്തോഷ വാര്‍ത്ത അദ്ദേഹത്തിന്റെ മകന് ഷഹീന് സിദ്ദീഖ് വിവാഹിതനാകുന്നു. ഡോക്ടര്‍ അമൃത ദാസാണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ക്യൂട്ട് ലുക്കിലുള്ള ഷഹീനെയും അമൃതയെയും ചിത്രങ്ങളില്‍ കാണാം.
“പത്തേമാരി” എന്ന ചിത്രത്തിലൂടെയാണ് ഷഹീന് അഭിനയരംഗത്തെത്തുന്നത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീര്‍ അഭിനയിച്ചു. “അമ്പലമുക്കിലെ വിശേഷങ്ങള്‍” ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അസിഫ് അലിയുടെ “കുഞ്ഞെല്‍ദോ,” “എല്ലാം ശരിയാകും” തുടങ്ങിയ ചിത്രങ്ങളിലാണ് സിദ്ദീഖിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ആര്.ജെ മാത്തുകുട്ടിയുടെ ആദ്യ സംവിധാന സംരംഭമാണ് കുഞ്ഞെല്‍ദോ. മാത്തുകുട്ടിയുടെ കോളേജ് കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിവാഹം മംഗളമായി നടക്കട്ടെ എന്നാശംസിക്കുന്നു FC