നേരം വെളുക്കുവോളം കെ പി എ സി ലളിതക്ക് കൂട്ടിരുന്നത് നടി സരയൂ.. ഓരോ വിളക്കിലും …….

ഒരിക്കലും നിലക്കാത്ത സ്നേഹമാണ് കെ പി എ സി ലളിതയെന്ന മഹാനടി, അവര്‍ ആറടിമണ്ണില്‍ അലിഞ്ഞു ചേര്‍ന്നിട്ടും അവരെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ പിന്നെയും പിന്നെയും വന്നുകൊണ്ടിരിക്കുകയാണ്.
കെ.പിഎസി ലളിതയുടെ മൃതദേഹത്തിന് അരികില്‍ രാത്രി മുഴുവന്‍ കാവലിരുന്നത് സരയുവാണ്.മലയാള സിനിമയില്‍ ആത്മാര്‍ഥതയുള്ള വ്യക്തികളുമുണ്ടെന്ന് നടി സരയു തെളിയിച്ചുവെന്ന് ശാന്തിവിള ദിനേശ്.ലളിതച്ചേച്ചി മരിച്ചു കഴിഞ്ഞു തൃപ്പൂണിത്തുറയുള്ള സിദ്ധാര്‍ഥിന്റെ ഫ്ളാറ്റില്‍ ആയിരുന്നു ആദ്യം കൊണ്ടുവന്നത്. പാതിരാത്രി വരെയും അവിടെ സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. എനിക്ക് തോന്നുന്നു മോഹന്‍ലാല്‍, ദിലീപ് എന്നിവരൊക്കെ രാത്രി ഏറെ ഇരുട്ടിയിട്ടാണ് വന്നത്.
എല്ലാവരും ലളിതചേച്ചിയെ കണ്ടു, ചാനലിന് ബൈറ്റ് ഒക്കെ കൊടുത്തിട്ടു പോയി. അത് കഴിഞ്ഞ് ഒരു യുട്യൂബ് ചാനല്‍ കാണിച്ച ഒരു ദൃശ്യം കണ്ടപ്പോള്‍ എനിക്ക് വളരെയധികം വേദനയും ഒപ്പം അഭിമാനവും തോന്നി. മക്കള്‍ പോലും തളര്‍ന്നു സ്വന്തം ബെഡ്റൂമില്‍ കിടക്കുന്ന സമയത്ത് ലളിത ചേച്ചി ഒറ്റയ്ക്കായപ്പോള്‍ വെളുക്കുന്നതു വരെ ഒരു മകളെയോ മരുമകളെയോ പോലെ സരയു എന്ന പെണ്‍കുട്ടി ലളിതച്ചേച്ചിക്ക് കൂട്ടിരിക്കുന്ന രംഗം കണ്ടു. ഓരോ വിളക്കിലും എണ്ണ കുറയുമ്പോള്‍ അതിലെല്ലാം എണ്ണ ഒഴിച്ച് വിളക്കുകള്‍ കെടാതെ സൂക്ഷിച്ചു. സാമ്പ്രാണി തിരി കത്തിത്തീരുമ്പോള്‍ പുതിയത് കത്തിച്ചുവച്ച് ഒരു കസേരയില്‍ നേരം വെളുക്കുന്നതുവരെ ലളിതചേച്ചിക്ക് കൂട്ടിരിക്കുന്ന സരയുവിനെ കണ്ടപ്പോള്‍ സിനിമാക്കാരെല്ലാവരും ദ്രോഹികളല്ലെന്ന് മനസ്സിലായി. സരയു ചെയ്ത സത്കര്‍മ്മത്തിനു പുണ്യം ലഭിക്കട്ടെ… ബാക്കി സിനിമാക്കാര്‍ക്ക് കാര്യം മനസ്സിലായല്ലോ രാവിലെ വരെ ഇരിക്കുക അപ്പോള്‍ ദ്രോഹികളല്ലാതാകും ചിലരുടെ കണ്ണില്‍… FC