കുഞ്ചാക്കോ ബോബനോട് മുട്ടി ദുല്‍ഖര്‍ സല്മാന്… ‘ദേവദൂതര്‍ പാടി’ യില്‍ ജയിച്ചത് ചാക്കോച്ചന്…..
ഇങ്ങനെ ഒരു ഹിറ്റ് അടുത്തകാലത്തൊന്നും കണ്ടിട്ടില്ല ഇത് മാരകമായിപ്പോയി ഇതുപോലൊരു നൃത്തച്ചുവട് കാലങ്ങള്‍ക്ക് ശേഷമാണ് ആരാധകരും താരങ്ങളും ഒരുപോലെ ഏറ്റെടുത്തു കളിക്കുന്നത്. ദുല്‍ഖര്‍ തന്റെ ചിത്രത്തിന്റെ പ്രമോഷനിടയില്‍ കളിച്ചതും കുഞ്ചാക്കോ ബോബന്റെ ദേവദൂതര്‍ പാടി എന്ന ഗാനത്തിന്റെ ചുവടുകള്‍ തന്നെയാണ് ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ നൃത്തം പുനരാവിഷ്കരിച്ച് ദുല്‍ഖര്‍ സല്മാന്. ഹനു രാഘവപുടി സംവിധാനം നിര്‍വഹിക്കുന്ന ‘സീതാ രാമം’ എന്ന സിനിമയുടെ പ്രമോഷനായി ലുലു മാളില്‍ എത്തിയതായിരുന്നു ദുല്‍ഖര്‍.
37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1985ല്‍ മമ്മൂട്ടിയും സരിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, ഭരതന് സംവിധാനം ചെയ്ത ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ‘ദേവദൂതര്‍ പാടി’ എന്ന ഗാനമാണ് കുഞ്ചാക്കോ ബോബന് വീണ്ടും അവതരിപ്പിച്ചത്.
ഒ. എന്‍. വി. കുറുപ്പ് രചിച്ച്, ഔസേപ്പച്ചന് ഈണം നല്കിയ ഈ നിത്യഹരിത ഗാനം കുഞ്ചാക്കോ ബോബന്റെ ചുവടുകളോടെത്തിയതോടെ ഗംഭീര വരവേല്‍പ്പ് ലഭിച്ചിരുന്നു. സിനിമയുടെ പ്രമോഷനിടെ ദുല്‍ഖര്‍ ആരാധകരുടെ ആവശ്യപ്രകാരം ഈ ഗാനത്തിന് ചുവടുവയ്ക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ദുല്‍ഖറിനൊപ്പം ചിത്രത്തിലെ നായിക മൃണാള്‍ താക്കൂറും നൃത്തം ചെയ്തു. FC