കേരളക്കരയെ ഞെട്ടിച്ച ചരിത്രമുന്നേറ്റം’ ദേവദൂതര്‍ പാടി’ 60 ലക്ഷം കടന്ന് കോടിയിലേക്ക് ……
കേരളം കാത്തിരുന്നത് ഇതിനായിരുന്നെന്ന് തോന്നും, കാരണം ആ രീതിയിലാണ് ഇന്ന് യുവതലമുറ 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ദേവദൂതര്‍ പാടി എന്ന ഗാനം ആഘോഷിക്കുന്നത്, കാതോട് കാതോരം എന്ന ചിത്രത്തില്‍ ഈ ഗാനം പള്ളിയിലാണ് അവതരിപ്പിച്ചതെങ്കില്‍ 37 വര്ഷണത്തിനിപ്പുറം ‘ന്നാ തന് കേസ് കൊട്’ എന്ന ചിത്രത്തില്‍ അമ്പലത്തിലെ ഗാനമേളയിലാണ്, ആ വേദിക്കരികില്‍ നിന്ന് കുഞ്ചാക്കോ കളിച്ചപ്പോള്‍ അതിന്റെ പിന്നാലെയിതാ കേരളം മൊത്തം പ്രായഭേദമന്യേ, താരങ്ങള്‍ പോലും തലക്കനമില്ലാതെ കുഞ്ചാക്കോ ഐറ്റം പകര്‍ന്നാടുന്നു.
രണ്ടു ദിവസം കൊണ്ട് 60 ലക്ഷം പേരാണ് മില്ലേനിയും ഓഡിയോസ് ഇറക്കിയ ഈ ഗാനം ആസ്വദിച്ചത് മണിക്കൂറില്‍ ലക്ഷങ്ങള്‍ എന്ന നിലയില്‍ കുതിപ്പുതുടരുന്ന ദേവദൂതര്‍ പാടി എന്ന ഗാനം കുറഞ്ഞമണിക്കൂറുകള്കൂടി എടുത്താല്‍ കോടികള്‍ പിന്നിടും.
ഈ ഗാനത്തിന്റെ മറ്റൊരു സവിശേഷത ഔസേപ്പച്ചന് ഹിറ്റ് ആണെന്നുള്ളതാണ് അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന് എ ആര് റഹ്മാനും ശിവമണിയുമാണ് പിന്നണിയില്‍, ഒപ്പം ഓ എന്‍ വിയും പിന്നെ പറയണ്ടല്ലോ ചരിത്രമായില്ലങ്കിലല്ലേ അത്ഭുതം.
കൂടാതെ ഈ ഗാനത്തിന്റെ ഫുള്‍ വേര്‍ഷന്‍ തിരയുന്നവരും ലക്ഷക്കണക്കിനായി എന്നതാണ് എടുത്തു പറയേണ്ടത് അതും മില്ലേനിയം ഓഡിയോസിന്റെ ഗാനശേഖരത്തില്‍ തന്നെയാണ്. FC