ഭാര്യ അഭയയുടെ പിറന്നാള്‍ ദിനത്തില്‍ ഗോപിസുന്ദര്‍ ഗായിക അമൃതക്കൊപ്പം, വന്നില്ലേ എന്ന ചോദ്യം…

രണ്ടുപോസ്റ്റുകള്‍ രണ്ടും വൈറല്‍ രണ്ടുപോസ്റ്റിലും ചോദ്യങ്ങളുണ്ട്… ആദ്യം വന്നത് ഗോപിസുന്ദറിന്റെയും അമൃതയുടെയും പോസ്റ്റ് ആണ് ജി പി ഇന്സ്ററ് ഗ്രാമിലും അമൃത FB യിലുമാണ് ഒരേ ഫോട്ടോയും അടിക്കുറിപ്പും ഇട്ടത്, അടിക്കുറിപ്പിങ്ങനെ… ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച്.. അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് .. കാലവും കാറ്റും പുതിയ വഴികളിലേക്ക്..’ ഇരുവരും സമൂഹമാധ്യമങ്ങളില്‍ ഒന്നിച്ചു കുറിച്ചു.
അതിനു പിന്നാലെ ഇരുവരോടും ആരാധകര്‍ ചോദിച്ചു നിങ്ങള്‍ തമ്മില്‍ വല്ല പ്രണയവും… അങ്ങിനെ നില്‍ക്കുമ്പോഴാണ് അഭയയുടെ ജന്മദിനവും ഒപ്പം അവരുടെ സന്ദേശവും വരുന്നത്.. സകല വിശേഷങ്ങള്‍ക്കും ഒന്നിച്ചുള്ള ഫോട്ടോ ഇടാറാണ് ഗോപിസുന്ദറും, അഭയയും പതിവ് എന്നാല്‍ ഇത്തവണ അഭയ ഒറ്റക്കുള്ള ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചതിങ്ങനെ ‘എന്തൊരു സംഭവബഹുലമായ വര്‍ഷം! ഇത് എനിക്ക് ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നു.
പക്ഷേ ഇപ്പോള്‍ ഞാന്‍ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നത്. എന്നെ മറ്റൊരു തലത്തിലേയ്ക്കെത്തിക്കുന്ന പ്രകൃതിയുടെ പുതിയ പാത ഞാന്‍ ഒരുപാട് ആസ്വദിക്കുന്നു. ഈ പ്രക്രിയയെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ലോകത്തില്‍ നിന്ന് എനിക്ക് ഇത്ര വലിയ സ്നേഹം ലഭിക്കുന്നുവെന്നതു വിശ്വസിക്കാനേ കഴിയുന്നില്ല. ഈ സ്നേഹത്തിനു മുന്നില്‍ ഞാന്‍ വിനയാന്വിതയായി നില്‍ക്കുകയാണ്. ഞാന്‍ ഒരു മികച്ച സംഗീതജ്ഞയും അതിലുപരി മികച്ച ഒരു വ്യക്തിയുമായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പു തരുന്നു’, എന്നുകൂടി അഭയ ഹിരണ്മയി കുറിച്ചു.
അതിനുപിന്നാലെയെത്തി ചോദ്യങ്ങളും ആശംസകളും നിറഞ്ഞ സന്ദേശങ്ങള്‍ അതിലൊരുചോദ്യം ഇങ്ങനെ ഗോപിയേട്ടന് അതായത് ഗോപി സുന്ദര്‍ വന്നോ ആചോദ്യത്തിന് ‘വന്നിരുന്നല്ലോ, സാറിനെ അറിയിക്കാന്‍ പറ്റിയില്ല’ എന്ന മറുപടിയാണ് അഭയ നല്‍കിയത്. ഗായികയുടെ കുറിപ്പ് ഇപ്പോള്‍ വൈറല്‍ ആവുകയാണ്. അഭയക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള് നേരുന്നു FC