സ്നേഹിക്കാന്‍ പുതിയ ആളെകിട്ടിയ സന്തോഷത്തില്‍ നടി അഭയ.. എപ്പോഴും വാലാട്ടി കൂടെ..
ചില നഷ്ടങ്ങളും കണ്ണീരുമുണ്ടായി അതെല്ലാം കഴിഞ്ഞ കഥ ഇപ്പോഴിതാ പുതിയ വളര്‍ത്തുനായക്കുട്ടിയെ വാങ്ങിയതിന്റെ സന്തോഷം പങ്കിട്ട് ഗായിക അഭയ ഹിരണ്മയി. ഷിറ്റ്സു ഇനത്തില്‍പെട്ട നായയെയാണ് അഭയ സ്വന്തമാക്കിയത്. ലൗസി എന്നു പേരിട്ടിരിക്കുന്ന നായയുടെ ക്യൂട്ട് ചിത്രങ്ങള്‍ അഭയ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ‘ഞാന്‍ അവളെ ദത്തെടുത്തു. മൂന്ന് വയസ്സുണ്ട്’ എന്നു കുറിച്ചുകൊണ്ടാണ് അഭയ ലൗസിയെ ആരാധകര്‍ക്കു പരിചയപ്പെടുത്തിയത്. അഭയയുടെ യാത്രകളിലും കൂട്ടായി ഇപ്പോള്‍ ലൗസിയുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് അഭയയുടെ വളര്‍ത്തുനായ ഹിയാഗോ ചത്തത്. 12 വര്‍ഷം കൂടെയുണ്ടായിരുന്ന ഹിയാഗോയുടെ വേര്‍പാട് ഏറെ വേദനിപ്പിച്ചുവെന്ന് അഭയ തന്നെ പറഞ്ഞിട്ടുണ്ട്. അഭയയും മുന്‍ പങ്കാളി ഗോപി സുന്ദറും ഒരുമിച്ചായിരുന്നപ്പോള്‍ ഹിയാഗോയും ഒപ്പമുണ്ടായിരുന്നു. പഗ്ഗ് ഇനത്തില്‍പ്പെട്ട നായക്കുട്ടിയായിരുന്നു ഹിയാഗോ. ഇപ്പോള്‍ പുതിയ അതിഥിയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് അഭയ. ‘ഖല്ബില് തേനൊഴുകണ കോയിക്കോട്’ എന്ന പാട്ടിലൂടെയാണ് അഭയ ഹിരണ്മയി പിന്നണിഗാനശാഖയില്‍ ശ്രദ്ധേയയാകുന്നത്. FC