മമ്മുട്ടിക്ക് വലിയ നഷ്ടം സഹോദരി ആമിന വിടവാങ്ങി.. താരത്തിന്റെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേര്‍ന്ന്…
ചലച്ചിത്ര താരം മമ്മുട്ടിയുടെ സഹോദരി ആമിന എന്ന നസീമ അന്തരിച്ചു 70 വയസ്സായിരുന്നു. കാഞ്ഞിരപ്പള്ളി പറയ്ക്കല്‍ പരേതനായ പി.എം സലീമാണ് ഭര്‍ത്താവ് കുറച്ച് നാളുകളായിട്ട് വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മമ്മുട്ടി, നടന് ഇബ്രാഹിം കുട്ടി, സക്കറിയ, സൗദ, ഷഫീന, എന്നിവരാണ് സഹോദരങ്ങള്‍ രാവിലെ പത്തിന് വൈക്കം ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം. ഈ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മമ്മൂട്ടിയുടെ ഉമ്മയും അന്തരിച്ചിരുന്നു. മമ്മുട്ടിക്കും കുടുംബത്തിനും അടുത്തിടെ നടന്ന രണ്ടു മരണങ്ങള് വലിയ ദുഃഖമായി.. മോഹന്‍ലാല്‍ അടക്കമുള്ളവര്‍ മമ്മുട്ടിയെവിളിച്ചു അനുശോചനം രേഖപ്പെടുത്തി. FC