ഗായിക അമൃതയുടെ മകള്‍ അന്തരിച്ചതായ വാര്‍ത്ത കടുത്ത പ്രതികരണവുമായി സഹോദരി അഭിരാമി..
തന്റെ സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റെയും മകള്‍ പാപ്പു എന്ന അവന്തികയുടെയും ചിത്രം സഹിതം പ്രചരിച്ച വ്യാജവാര്‍ത്തയെപ്പറ്റി പ്രതികരിക്കുകയായിരുന്നു അഭിരാമി. മറ്റൊരു ഭാഷയിലെ അമൃത എന്ന അഭിനേത്രിയുടെ മകള്‍ മരിച്ചെന്ന ഖേദകരമായ വാര്‍ത്തയാണ് പ്രസ്തുത യൂട്യൂബ് ചാനല്‍ നല്‍കിയെന്നും അതിന്റെ തമ്പ്നെയില്‍ ആയി അമൃത സുരേഷിന്റെയും അമൃത എന്ന പേരുള്ള മറ്റു ചില പ്രശസ്തരുടെയും കരയുന്ന ചിത്രം നല്കി പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചെന്നും അഭിരാമി പറയുന്നു. മരണവാര്‍ത്ത പോലും പ്രേക്ഷകരുടെ എണ്ണം കൂട്ടാന്‍ വേണ്ടി വളച്ചൊടിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് അഭിരാമി പറഞ്ഞു.
വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഗായികയുടെ പ്രതികരണം. ഇക്കാര്യത്തില്‍ നിയമനടപടി ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു. വിവാദം എവിടെയുണ്ടോ അവിടെ തന്റെ ചേച്ചിയും ഉണ്ടെന്നും ചേച്ചിയുടെ യോഗം അങ്ങനെയായിപ്പോയെന്നും അഭിരാമി പറഞ്ഞു. ”ഇത്തരം പ്രചാരണങ്ങളോടൊന്നും അമൃത പ്രതികരിക്കാറില്ല. പക്ഷേ ഇത് സഹിക്കാവുന്നതിന്റെ അങ്ങേയറ്റമായി. അനുഭവിക്കുന്നവര്‍ക്കേ അതിന്റെ വേദന മനസ്സിലാകൂ. ആ അവസ്ഥ ചിലപ്പോള്‍ ആത്മഹത്യയിലേക്കു പോലും നയിച്ചേക്കാം അതുകൊണ്ട് അല്പം ദയ കാണിക്കണം” അഭിരാമി പറഞ്ഞു. ഗായിക സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ചുരുങ്ങിയ സമയം കൊണ്ടു നിരവധി പേരാണു കണ്ടത്. പിന്തുണ പ്രഖ്യാപിച്ചു പലരും കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. FC