പൊട്ടിത്തെറിച്ച ചിക്കനുമായി റിമിടോമി ഉണ്ടാക്കിയപ്പോ പൊട്ടിപോയതല്ല.. ഇതൊക്കെ റിമിയുടെ കളികളാണ് …
ഗായിക റിമി ടോമി സഹോദരിയുടെ മക്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിക്കന്‍ ലോലിപോപ് തയ്യാറാക്കി കൊടുത്ത വിവരണം കാണുക കേള്‍ക്കുക. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വളരെ രസകരമായാണ് റിമിയുടെ അവതരണം. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച വീഡിയോയില്‍ ചിക്കന്‍ ലോലിപോപ് തയാറാക്കുന്നത് വിശദമായി തന്നെ കാണാവുന്നതാണ്.റിമിയ്ക്കൊപ്പം വീഡിയോയില്‍ സഹോദരി റീനുവിന്റെ മക്കളെയും കാണാവുന്നതാണ്.
ചിക്കന്‍ ലോലിപോപ് ഉണ്ടാക്കുന്നതിനു ഇരുവരുടെയും ഭാഗത്തു നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ആദ്യം തന്നെ മസാലകള്‍ പുരട്ടിവെച്ചിരിക്കുന്ന ചിക്കന്‍ എണ്ണയിലിട്ട് വറുത്തെടുക്കുന്നുണ്ട്. അത്രമാത്രം ചെയ്താലും ആ വിഭവം രുചികരമാണെന്നാണ് റിമി സാക്ഷ്യപ്പെടുത്തുന്നത്. ചൂടായ എണ്ണയിലേക്ക് ചിക്കന്‍ ഇടുമ്പോള്‍ പൊട്ടിത്തെറിക്കുമെന്നതു കൊണ്ടുതന്നെ ചിക്കന്‍ പൊട്ടിത്തെറിച്ചതാണ് ഇനി ഉണ്ടാക്കാന്‍ പോകുന്ന ഐറ്റമെന്ന് റിമി ഹാസ്യരൂപേണ പറയുന്നുണ്ട്. പാചകം മുറുകി വരുമ്പോള്‍ രംഗമൊന്നു കൊഴുപ്പിക്കാന്‍ സഹോദരിയുടെ മകള്‍ക്കൊപ്പം റിമിയുടെ പാട്ടുമുണ്ട്. വറുത്തെടുത്ത ചിക്കന്‍ പ്രത്യേകം തയ്യാറാക്കിയ ഗ്രേവിയിലേക്ക് ഇട്ടു മുകളില്‍ സ്പ്രിങ് ഒനിയന്‍ ചോപ് ചെയ്തത് കൂടിയിട്ടു അലങ്കരിക്കുന്നതോടെ കഴിക്കാന്‍ ചിക്കന്‍ ലോലിപോപ്പ് കഴിക്കാന്‍ തയ്യാറായി. ചിക്കന്‍ ലോലിപോപ്പ് കഴിച്ചു നോക്കുന്ന കുട്ടികളുടെ മുഖത്ത് നിന്നും തന്നെ വായിച്ചെടുക്കാം, വിഭവം ഏറെ രുചികരമാണെന്ന്.
വീഡിയോ കണ്ട ആരാധകരും സുഹൃത്തുക്കളും റിമിയുടെ പാചകത്തിന് നൂറില്‍ നൂറു മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. കൊച്ചമ്മയും കുട്ടികളും സൂപ്പര്‍ എന്നാണ് ആരാധക ഭാഷ്യം. FC