നടന് ആദിത്യ കുളിമുറിയില്‍ മരിച്ച നിലയില്‍.. യുവതാരത്തിന്റെ മരണം വിശ്വസിക്കാതെ താരങ്ങള്‍…
ഈ ഒരു ദിവസം മൂന്ന് മരണവാര്ത്തകളാണ് വന്നത് നടന് ശരത് ബാബു ക്യാന്സറിനെത്തുടര്ന്നും, നടി സുചന്ദ്ര ദാസ് ഗുപ്ത ബൈക്കപകടത്തിലും പോയ നടുക്കം മാറും മുന്നെയിതാ 32 കാരനായ നടനും മോഡലുമായ ആദിത്യാ സിംഗ് രജ്പുതിന്റെ മരണവാര്‍ത്ത കൂടി മുംബൈയിലെ വസതിയിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ നടനെ ഒരു സുഹൃത്ത് കണ്ടെത്തുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്റെ സഹായത്തോടെ സുഹൃത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദിത്യയുടെ ജീവന് രക്ഷിക്കാനായില്ല.
മരണ കാരണം എന്തെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ് സ്വദേശിയായ ആദിത്യാ പരസ്യ ചിത്രങ്ങളിലൂടെയാണ് വിനോദ രംഗത്തെത്തുന്നത്. സ്പ്ലിറ്റ്സ് വില്ല എന്ന റിയാലിറ്റി ഷോയിലൂടെ പിന്നീട് ശ്രദ്ധേയനായി. ആഷിക്വി, കോഡ് റെഡ്, ലൗ, ആവാസ്, രജ്പുതാനാ തുടങ്ങിയ ഷോകളില്‍ അഭിനയിച്ചു.മോം ആന്റ് ഡാഡ്; ദ ലൈഫ് ലൈന്‍ ലൗ, ലൗവേഴ്സ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു.. ആദിത്യയുടെ മരണവാര്‍ത്ത വിശ്വസിക്കാനാകുന്നിലെന്നാണ് അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറയുന്നത് FC