ആക്ഷന്‍ ഹീറോ ബിജുവിലെ ഈ നടിയുടെ ചിരി നിങ്ങള്‍ മറക്കുമോ.. അവരുടെ ഇപ്പോഴത്തെ അവസ്ഥ നോക്കു……
ആ ചിരി എന്നും ആഘോഷിക്കുകയാണ് മലയാളികള്‍ പക്ഷെ നമ്മളെ ചിരിപ്പിക്കുന്ന അവരുടെ അവസ്ഥ കരളലിയിക്കുന്നതാണ്.. ദേശീയ പാതയോരത്ത് ഭാഗ്യം വില്‍ക്കുന്ന മേരിയെ നിങ്ങളറിയും ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ആലപ്പുഴ എഴുപുന്നക്കാരിയായ മേരിക്ക് ലഭിച്ചിരുന്നു. കോവിഡ് കാലം മേരിയുടെ സിനിമാ പ്രതീക്ഷകള്‍ തകര്‍ത്തു. വീടിന് ജപ്തി ഭീഷണിയും വന്നതോടെ മേരി ലോട്ടറി വില്പനയ്ക്ക് ഇറങ്ങുകയായിരുന്നു. ചേര്‍ത്തല – അരൂര്‍ ദേശീയ പാതയോരത്ത് ലോട്ടറി വില്‍ക്കുന്ന സ്ത്രീയെക്കാണുന്നവര് ഇവരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നോര്‍ക്കും .
നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഓര്‍ക്കുമ്പോള്‍ ചിരിവരുന്ന ആ രംഗം ട്രോളുകളായി ഇപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. 35 ഓളം സിനിമയില്‍ അഭിനയിച്ചുവെങ്കിലും ആക്ഷന്‍ ഹീറോ ബിജുവാണ് വഴിത്തിരിവായത്.
സിനിമയില്‍ കൂടുതല്‍ അവസരം കിട്ടുമെന്ന പ്രതീക്ഷയില്‍ പുതിയ വീടു വയ്ക്കാന്‍ ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തു. സിനിമ കുറഞ്ഞതോടെ തിരിച്ചടവ് മുടങ്ങി. ഇപ്പോള്‍ ജപ്തി നോട്ടീസും വന്നു. ആലപ്പുഴ എഴുപുന്ന ചാണിയില്‍ ലക്ഷം വീട് കോളനിയിലെ വീട്ടിലാണ് താമസിക്കുന്നത്. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സമയത്താണ് ആക്ഷന്‍ ഹീറോ ബിജുവില്‍ അവസരം കിട്ടിയത്.
മകളെ വിവാഹം കഴിച്ചയച്ചു. ഒപ്പമുള്ള മകന് രോഗങ്ങളുണ്ട്.രാവിലെ ആറരയ്ക്ക് വീട്ടില്‍ നിന്നിറങ്ങും ഉച്ചവരെ പൊരിവെയിലത്ത് ലോട്ടറി വില്‍ക്കും 300 രൂപയോളം കിട്ടും. ഒരു കൊച്ചു ഫോണ്‍ മേരി കരുതിയിട്ടുണ്ട്. സിനിമയില്‍ ഏതെങ്കിലും ഒരു വേഷവുമായി ആരെങ്കിലും വിളിക്കും എന്ന പ്രതീക്ഷയില്‍, നല്ലമനസ്സുള്ളവരുണ്ടാകുമല്ലോ വരും സഹായം തീരും ദുരിതം. FC