സിനിമക്കിതാ ഒരു താരത്തെ കൂടി നഷ്ടപ്പെട്ടിരിക്കുന്നു.ഡിസംബറില്‍ എത്ര താരങ്ങള്‍.
കോളേജില്‍ പഠിക്കുന്ന കാലത്താണ് അതായത് ബീക്കോം സ്റ്റുഡന്റായിരിക്കെ അസ്താദ് ദേബൂ കണ്ടംപററി നൃത്തത്തില്‍ ആകൃഷ്ടനാവുകയായിരുന്നു.പഠനം അവസാനിച്ചതോടെ ദേബു മാര്‍ത്ത ഗ്രഹം സെന്റര്‍ ഫോര്‍ കണ്ടംപററി ഡാന്‍സില്‍ നിന്ന്പാശ്ചാത്യ നൃത്ത പ്രാവണ്യം നേടി.ശേഷം കേരളത്തിലെത്തിയ അദ്ദേഹം ഗുരു EKപണിക്കരുടെ കീഴില്‍ കഥകളിയും അഭ്യസിച്ചു.
അഞ്ച് പതിറ്റാണ്ടുകള്‍ എഴുപത് രാജ്യങ്ങള്‍ ആയിരക്കണക്കിന് വേദികള്‍ നൃത്തം ചെയ്ത് പാറിപറന്ന് നടന്ന അസ്താദ് ദേബുവിന്
എന്നെന്നേക്കുമുള്ള വിശ്രമം ഇപ്പോള്‍ എത്തിയിരിക്കുന്നു.73 വയസ്സില്‍ അദ്ദേഹം വിടവാങ്ങി.ഗുജറാത്തിലെ ഒരു പാഴ്സി കുടുംബത്തിലായിരുന്നു അസ്താദ് ദേബുവിന്റെ ജനനം.ആറാമത്തെ വയസ്സില്‍ നൃത്തലോകത്ത് പ്രവേശിച്ച അദ്ദേഹം പ്രശസ്ത നര്‍ത്തകരായിരുന്നു ഇന്ദ്ര കുമാര്‍ മെഹന്തി,പ്രഹ്ലാദ് ദാസ് തുടങ്ങിയവരുടെ ശിഷ്യത്വം സ്വീകരിച്ച് കഥക് അഭ്യസിച്ചു.
ദേബുവിന്റെ ബാല്യകാലം കൊല്‍ക്കത്തയിലും ജംഷഡ്പൂരിലുമായിരുന്നു.സിനിമയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം നൃത്ത സംവിധാനം തന്നെയായിരുന്നു.മണിരത്നം സംവിധാനം ചെയ്ത രാവണന് MF ഹുസൈന്റെ മീനാക്ഷി ടെയ്ല് ഓഫ് 3 സിറ്റീസ് തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയായിരുന്നു.നൃത്ത സംവിധാനം,കലാസാംസ്കാരിക രംഗത്തുള്ളവര്‍ അസ്താദ് ദേബുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ഞങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
ഫിലീം കോര്‍ട്ട്.