നടി കനകലതയുടെ ദുരിതവാര്‍ത്ത അറിഞ്ഞു.. പലനടന്മാരും എത്തിത്തുടങ്ങി.. അനീഷ് രവി കണ്ണീരോടെ…
ഇടയ്ക്കു ചാനലുകളില്‍ വരുന്ന മലയാളചിത്രങ്ങളില്‍ കനകലത ഉള്ളതുകൊണ്ടാകും അവരെക്കുറിച്ചു കൂടുതലൊന്നും ആരും ചിന്തിക്കാതിരുന്നത്.. പക്ഷെ അവരുടെ ഇന്നത്തെ അവസ്ഥ അതിദാരുണമാണ് വാര്ത്തപുറത്തുവന്നതിനു പിന്നാലെ പലരും അവരെപോയി കാണാന്‍ തുടങ്ങി.. അതില്‍ നടന് അനീഷ്രവി പോയിവന്നു, ഒരു പകലിന്റെ രണ്ടു പകുതികള്‍ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് അനീഷ് രവി കനകലതയെ സന്ദര്‍ശിച്ച കാര്യം പറഞ്ഞത്.
‘എന്റെ അമ്മയായും ചേച്ചിയായും ഒക്കെ സ്ക്രീനില്‍ വന്നു മാഞ്ഞ് പോയെങ്കിലും മനസ്സില്‍ മായാതെ നില്ക്കുന്ന അതിലും വലിയ ഒരു ആത്മബന്ധം ഉള്ളതുപോലെ എനിയ്ക്കു തോന്നുന്നു. അതാണ് ഇന്നലെ എന്നെ അവിടെ എത്തിച്ചത്. എത്രയോ ഇടങ്ങളില്‍ എനിയ്ക്കവസരം നേടിത്തന്ന ആളാണ്. വിജയകുമാരി ചേച്ചിയും അപ്പുണ്ണിയും ചേച്ചിയെ പൊന്നുപോലെ നോക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷമായി. യാത്ര പറഞ്ഞിറങ്ങുമ്പോ ഓറഞ്ച് വാങ്ങാനായി ഞാന്‍ കൊടുത്ത പൈസ വാങ്ങാന്‍ കൂട്ടാക്കാതെ തിരികെ തരാന്‍ ശ്രമിയ്ക്കുന്നുണ്ടായിരുന്നു മുടിമുറിച്ച നരകള്‍ വീണു തുടങ്ങിയ തലയില്‍ ഉമ്മ വച്ചു കൊണ്ട് ഞാന്‍ പറഞ്ഞു, എന്ത് മാത്രം പൈസ തന്ന കൈ ആണിത്’. അനീഷ് കൂട്ടിച്ചേര്‍ത്തു. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും കാരണം ബുദ്ധിമുട്ടിലായ നടി കനകലതയെ വിവരം സഹോദരി വിജയാണ് പുറത്തറിയിച്ചത് .FC