വിനയ് ഫോര്‍ട്ടിനൊപ്പം ബാലനടി ദേവനന്ദ.. ‘സോമന്റെ കൃതാവ്’ കണ്ടിരിക്കേണ്ട സിനിമ തന്നെ…
ചെറിയ ചിത്രങ്ങളെന്നു മുദ്രകുത്തി നല്ല സിനിമയെ ഓ ടി ടി യില്‍ മാത്രം കാണുന്നവര്‍ അറിയുക തീയേറ്ററിലും പോയി ഇതുപോലുള്ള സിനിമ ആസ്വദിച്ചാലേ അഭിനയിച്ചവര്‍ക്കും ആത്മവിശ്വാസം വര്‍ദ്ധിക്കുകയുള്ളൂ.സോമന്റെ കൃതാവ് നിരൂപക പ്രശംസ പിടിച്ചുപറ്റി മുന്നേറുകയാണ്.. ചിലരുടെ കൃതാവ് അവരുടെ സ്വഭാവം പറയുമെന്ന് പഴമക്കാര്‍ പറയും. പുരുഷ കൃതാവിന് ഒരുപാട് ചരിത്ര കഥകള്‍ പറയാനുണ്ട്. രാജാക്കന്മാരുടെ ചിത്രങ്ങളില്‍ പൊതുവെ കാണുന്ന നീണ്ടു ചുരുണ്ടിരിക്കുന്ന കൃതാവ് ധീരതയുടെ പ്രതീകമായാണ് അവര്‍ കണ്ടിരുന്നത്. ഹിറ്റ്ലറിനും നാസികള്‍ക്കും കൃതാവ് തന്നെയുണ്ടായിരുന്നില്ല, അതിനെ ക്രൂരന്മാരുടെ ലക്ഷണമായും ചിലര്‍ കരുതി. ചെ ഗവാരയുടെ വലിയ കൃതാവ് പോരാളികളുടെ ലക്ഷണമായി ലാറ്റിനമേരിക്കയിലെ ചെറുപ്പക്കാര്‍ കണ്ടിരുന്നു. അങ്ങനെ കൃതാവിനുമുണ്ട് നൂറുകഥകള്‍ പറയാന്‍.
വിനയ് ഫോര്‍ട്ടിനെ നായകനാക്കി രോഹിത് നാരായണന് സംവിധാനം ചെയ്യുന്ന ‘സോമന്റെ കൃതാവ്’ എന്ന ചിത്രത്തിനും ഒരു കഥപറയാനുണ്ട്. സോമന്റെ ഹൈലൈറ്റ് വലിയ കൃതാവ് തന്നെയാണ്. സോമന് എന്ന യുവാവിന്റെ വിവാഹവും അതിന് അനുബന്ധമായി നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം. വിനയ് ഫോര്‍ട്ടിന്റെ നായികയായി ഫറാ ഷിബിലയാണ് എത്തുന്നത് ഒപ്പം ദേവാനന്ദയുമുണ്ട് കംപ്ലീറ്റ് കോമഡി എന്റര്‍ടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണ് സോമന്റെ കൃതാവ്. FC