സ്ക്രീനില്‍ തമാശ കാണിക്കുന്നവന്.. ബസില്‍ കാണിച്ചത് വേറെ.. നടന് ബിനു കമാല്‍ അറസ്റ്റില്‍.. യാത്രക്കാരിയെ…
ഇന്നലത്തെ വാര്‍ത്ത നടി ദിവ്യ പ്രഭയെ വിമാനത്തില്‍വെച്ചു ഒരുത്തന് ലൈംഗീകമായി അക്രമിച്ചതായിരുന്നെങ്കില് ഇന്നിതാ കെ.എസ്.ആര്.ടി.സി. ബസില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്തെന്ന പരാതിയില്‍ ഹാസ്യനടന് ബിനു ബി. കമാല്‍ അറസ്റ്റിലായിരിക്കുന്നു. ക്യാമറക്ക് മുന്നില്‍വെച്ച് പലതും കാണിച്ചു ചിരിപ്പിക്കുന്നവന് ബസില്‍വെച്ച് കാണിച്ചത് ഒരുപെണ്‍കുട്ടിയെ കരയിപ്പിക്കുന്ന കാമലീലകളായിപ്പോയി.
ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് നിലമേലിലേക്കു യാത്രചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി ബിനു കമാല്‍ അപമര്യാദയായി പെരുമാറുകയായിരുന്നു.ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് വട്ടപ്പാറ ജങ്ഷനില്‍ ബസ് നിര്‍ത്തി. അപ്പോള്‍ പ്രതി ബസില്‍നിന്ന് ഇറങ്ങി ഓടി. സ്ഥലത്തെത്തിയ വട്ടപ്പാറ പോലീസും യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. അവകാശമില്ലാത്ത ആരെയും സ്പര്‍ശിക്കാതിരിക്കുക കുടുംബം തകരും. FC