വിജയും ലോകേഷും തെറ്റിപ്പിരിഞ്ഞ വാർത്ത ലൈക്കടിച്ച് നയൻ താരയുടെ ഭർത്താവ് വിഘ്നേഷ്.. പണികിട്ടി…
ലോകേഷ് കനകരാജ്, വിജയ് ചിത്രം ‘ലിയോ’യെകുറിച്ചുള്ള നിരവധി ഊഹാപോഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. സിനിമയുടെ ഷൂട്ട് കഴിഞ്ഞതിനു ശേഷം വിജയ്യും ലോകേഷും തമ്മില്‍ ശത്രുതയിലാണ് എന്ന തരത്തിൽ നിരവധി പോസ്റ്റുകൾ എക്സിൽ നിറയുന്നുണ്ട്, അത്തരത്തിൽ വന്ന പോസ്റ്റിന് ലൈക്കടിച്ച് കുടുങ്ങിയിരിക്കുകയാണ് സംവിധായകനും നയൻസിന്റെ പ്രിയതമനുമായ വിഘ്നേഷ് ശിവന്.
വിജയ്യും ലോകേഷും തെറ്റിപ്പിരിഞ്ഞു എന്നു പറഞ്ഞിട്ടുള്ള ഒരു പോസ്റ്റ് വിഘ്നേഷ് ലൈക്ക് ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ ക്ഷമാപണവുമായി വിഘ്നേഷ് രംഗത്തെത്തുകയും ചെയ്തു. പോസ്റ്റ് വായിച്ചു നോക്കാതെ ലൈക്ക് ചെയ്യുകയായിരുന്നു എന്നാണ് വിഘ്നേഷ് എക്സിൽ കുറിച്ചത്. ‘പ്രിയപ്പെട്ട വിജയ് സാറിന്റെ ആരാധകർക്കും ലോകേഷ് കനകരാജ് ആരാധകർക്കും ആശയക്കുഴപ്പമുണ്ടായതിൽ ക്ഷമിക്കുക. ലോകിയുടെ ചിത്രം കണ്ടപ്പോൾ അദ്ദേഹത്തിന്റെ അഭിമുഖമാണെന്നു തെറ്റിദ്ധരിച്ച് അതിലെ ഉള്ളടക്കമോ സന്ദർഭമോ മെസ്സേജുകളോ ട്വീറ്റോ പോലും നോക്കാതെയാണ് ഞാൻ വിഡിയോ ലൈക്ക് ചെയ്തത്. കാരണം ലോകിയുടെ വർക്കുകളുടെയും അദ്ദേഹത്തിന്റെ അഭിമുഖങ്ങളുടെയും വലിയ ആരാധകനാണ് ഞാൻ. ദളപതി വിജയ് സാറിന്റെ ലിയോയുടെ ഗ്രാൻഡ് റിലീസിനായി ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിലരങ്ങനെയാണ് കാണാതെ പുകഴ്ത്താൻ ലൈക്കടിക്കും ഇപ്പോ അടികിട്ടിയപ്പോ കാര്യം തിരിഞ്ഞു, FC