വ്യായാമം ചെയ്യുന്നതിനിടെ വഴുതിവീണു കൈവിരലറ്റ് സീരിയല്‍ നടി അരുണിമ.. 12 തുന്നികെട്ടലുകള്‍….
ആരോഗ്യം നന്നാക്കാന്‍ നോക്കിയതാണ് സംഭവിച്ചത് കയ്യിലെ വിരലൊന്നു പോയത് മിച്ചം.. ശരീര സൗന്ദര്യത്തില്‍ അതീവ ശ്രദ്ധാലുക്കളാണ് താരങ്ങള്‍. ബോളിവുഡ് താരങ്ങള്‍ പ്രത്യേകിച്ചും ഫിറ്റ്നസിന്റെ കാര്യത്തില്‍ ഒരു വിട്ട് വീഴ്ചയുമില്ലാതെ മികച്ചതാക്കാന്‍ ശ്രമിക്കുന്നവരാണ്. അതേസമയം ഫിറ്റ്നസ് സൂക്ഷിക്കുന്നതിനിടെ അപകടങ്ങളും സംഭവിക്കാറുണ്ട്. നടന് പുനിത് രാജ്കുമാര് ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു, സീരിയല്‍ നടന് ശബരിനാഥ് ഷട്ടില്‍ കളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണു മരിച്ചു, അത്തരത്തില്‍ ഒരു അപകടമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. നടി അരുണിമ ഘോഷിന് വ്യായാമത്തിനിടെ അപകടം സംഭവിച്ചിരിക്കുകയാണ്.
വീട്ടിലിരുന്ന് വ്യായാമം ചെയ്യുന്നതിനിടെയാണ് നടിയ്ക്ക് അപകടം സംഭവിച്ചത്. നടിയുടെ കൈ വിരലിനാണ് ഗുരുതരമായി പരിക്കേറ്റത്.. താരത്തിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ഉടന്‍ തന്നെ മുറിഞ്ഞു തൂങ്ങിയ വിരല്‍ തുന്നിപിടിപ്പിക്കുകയായിരുന്നു. 12 തുന്നലുകളും ഇടേണ്ടി വന്നിട്ടുണ്ട്.
ഡംബെല്‍ ഉപയോഗിച്ച് വ്യായാമം ചെയ്യുന്നതിനിടെയാണ് അരുണിമയ്ക്ക് അപകടം. പെട്ടെന്ന് കാല് വഴുതി ഗ്ലാസ് ഭിത്തിയിലേക്ക് വീഴുകയായിരുന്നു. ഇടതുകൈ വിരലുകളിലൊന്നില്‍ ഒരു ഗ്ലാസ്സ് തുളച്ചു കയറി. തുടര്‍ന്ന് താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്തായാലും വലിയ അപകടങ്ങള്‍ വരാതിരുന്നത് ഭാഗ്യം. FC