ജയറാമിന്റെ ഭാര്യയും നമ്മുടെ പഴയ നടിയുമായ പാര്‍വ്വതി ദിവ്യംഗതരായ കൂട്ടികള്‍ക്ക് ദൈവമായപ്പോള്‍…..
നല്ല മനസ്സുണ്ടായാല് എല്ലാവരും ദൈവങ്ങളാണ്, അവഗണിക്കപ്പെട്ടവര്ക്കിടയിലേക്കു ഇറങ്ങിച്ചെല്ലണമെന്നു മാത്രം ഇപ്പോഴിതാ അംഗപരിമിതരായ കുട്ടികളുടെ സ്നേഹാദരം ഏറ്റുവാങ്ങിയ പാര്‍വതിയും ദൈവത്തെപോലെ ആയിരിക്കുന്നു, അവിടെ കുട്ടികള്‍ക്കു വേണ്ടി ജന്മം ഉഴിഞ്ഞു വച്ച രാജലക്ഷ്മി ടീച്ചറിനെപോലെയുള്ളവര് അനുഗ്രഹിക്കപ്പെട്ടവരാണെന്നും പാര്‍വതി പറഞ്ഞു.
അവരുടെ വാക്കുകള്‍ ”എനിക്കിതുവരെ ഈ സ്കൂളില്‍ വരാന്‍ സാധിച്ചിട്ടില്ല ഇപ്പോഴായിരിക്കും വരാനുള്ള സമയമായത്. എനിക്കിപ്പോഴാണ് ഇത്രയും കുഞ്ഞുങ്ങളുടെ സ്നേഹം നേരിട്ട് കിട്ടുന്നത്. ശരിക്കും പറഞ്ഞാല്‍ ഇവര്‍ ദൈവത്തിന്റെ കൈ തൊട്ട കുഞ്ഞുങ്ങളാണ്. അവരില്‍ ദുഷിപ്പില്ല, പരിഭവങ്ങളില്ല സ്നേഹം മാത്രമേയുള്ളൂ. അത് അനുഭവിക്കാനുള്ള ഒരു ഭാഗ്യം എനിക്ക് ഇപ്പോഴാണ് കിട്ടിയത്. അവര്‍ക്ക് വേണ്ടി ജന്മം ഉഴിഞ്ഞു വച്ച രാജലക്ഷ്മി ടീച്ചറിനെപ്പോലെയുള്ളവര്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. ഇവിടെയുള്ള എല്ലാ ജോലിക്കാരുടെയും അധ്യാപകരുടെയും സമര്പ്പണബോധത്തിനു മുന്നില്‍ കൈകൂപ്പാനല്ലാതെ ഒന്നും പറയാനില്ല.”- എന്നാണ് പാര്‍വതി പറഞ്ഞത്.
വിവാഹ ശേഷം സിനിമയില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുന്ന പാര്‍വതി പൊതുവേദികളിലും അധികം പ്രത്യക്ഷപ്പെടാറില്ല. ഏറെ സവിശേഷത നിറഞ്ഞ വേദിയായതുകൊണ്ടാണ് പാലക്കാട്
സ്കൂളില്‍ പാര്‍വതി എത്തിയത്. ജയറാം, മകള്‍ മാളവിക, തമിഴ് സൂപ്പര്‍ താരം ജയം രവി എന്നിവര്‍ക്കൊപ്പമാണ് സ്പെഷല്‍ സ്കൂളില്‍ അതിഥിയായി എത്തിയത് FC