എല്ലാവരും ഒറ്റപ്പെടുത്തുന്നു.. നടന് ബാല നാടുവിടുകയാണത്രെ.. കഷ്ടം ഇനി സിനിമയില്‍……
കുറച്ചു കാലമായി മാനസികമായി വല്ലാത്ത അവസ്ഥയിലാണ് നടന് ബാല ആരെന്തു പറഞ്ഞാലും ഏറ്റെടുക്കും, അതുപിന്നെ വിവാദമാകും ട്രോള്‍ ആകും അതിനിടയില്‍ ഉണ്ണിമുകുന്ദനുമായി പ്രശ്നം ഉടലെടുത്തു ഇപ്പോഴിതാ താരം പറയുന്നു മതിയായി പോകുകയാണ് ചെന്നെയിലേക്കെന്ന് എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്നും, മനസ്സ് ഏറെ വിഷമിച്ചെന്നും എല്ലാവരെയും സഹായിക്കാനാണ് താന്‍ ശ്രമിച്ചതെന്നും യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ബാല പറഞ്ഞു.
”ഞാന്‍ ചെന്നൈയ്ക്കു പോകുകയാണ്. മനസ്സ് ശരിയല്ല. എല്ലാവരും ഒറ്റപ്പെടുത്തിയതു പോലെ തോന്നുന്നു. ആരോടും ഇങ്ങനെ ചെയ്യാന്‍ പാടില്ല. എന്റെ അടുത്ത് കാശ് തരാന്‍ പറ്റില്ല എന്നു പറഞ്ഞിരുന്നെങ്കില്‍ കാശ് ചോദിക്കില്ലായിരുന്നു. ഇപ്പോഴും ഞാന്‍ ചോദിച്ചിട്ടില്ല. പക്ഷേ സഹായം ചോദിച്ച് എന്റെ വീട്ടില്‍ പാതിരാത്രി വന്ന് സംസാരിച്ചവരുടെ ഡയലോഗ് ഒക്കെ എനിക്കറിയാം. എന്നിട്ടും ഈ നിമിഷം വരെ ഒരാള്‍ പോലും എന്നെ വിളിച്ചില്ല. മനോജ് കെ. ജയന് ചേട്ടന് എന്നെ വിളിച്ചിരുന്നു. നല്ല മനുഷ്യനാണ് അദ്ദേഹം. വലിയ വലിയ ആളുകളൊക്കെ എവിടെപ്പോയി.
എന്റെ ജീവിതത്തില്‍ ഞാന്‍ കഞ്ചാവ് തൊട്ടില്ല. വല്ലാത്തൊരു അവസ്ഥയിലാണ് ഇപ്പോഴുളളത്. എല്ലാവരും എന്റെ അരികില്‍ വന്ന് പരാതി പറഞ്ഞപ്പോഴാണ് ഞാന്‍ മീഡിയയുടെ മുന്നില്‍ വന്നത്. ഇപ്പോള്‍ അവരെല്ലാം പരാതി പിന്‍വലിച്ചു. അവരാണ് ഇങ്ങോട്ടുവന്നത്. ആദ്യം അത് മനസ്സിലാക്കൂ. ഇനി എത്ര ഒച്ചയില്‍ ഞാന്‍ പറയണം. ഇനി നല്ല മനുഷ്യരുടെ കൂടെ മാത്രം പ്രവര്‍ത്തിക്കും.”-ബാല പറഞ്ഞു. പോയവര്‍ക്ക് ശാന്തിയും സമാധാനവും ലഭിക്കട്ടെ. FC