പുഴയും പാറക്കെട്ടുകളും കഴിഞ്ഞു.. മഞ്ഞുമലയില്‍ നടി സാധിക.. തണുപ്പായതുകൊണ്ട് നല്ല വേഷത്തിലാ….
ഏത് വേഷം കെട്ടാനും തയ്യാറുള്ള നടിയാണ് സാധിക വേണു ഗോപാല്‍ ചൂടന്‍ ഫോട്ടോ ഷൂട്ടില്‍ നിന്ന് അല്‍പ്പം മാറിയിരിക്കുകയാണ് താരസുന്ദരി ഈ തവണ മഞ്ഞുമലയിലായതുകൊണ്ട് വസ്ത്രത്തിന്റെ അളവെല്ലാം കിറുകൃത്യമാണ്, അഭിനയത്തിലെന്നപോലെ താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. മോഡലിംഗിലും നിറഞ്ഞു നില്‍ക്കുകയാണ് താരം. സാമൂഹിക മാധ്യമങ്ങളിലൂടെ സാധിക പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും സാധിക പങ്കുവെക്കാറുണ്ട്.
തന്റെ ട്രെക്കിങ് വിശേഷവുമായാണ് സാധിക എത്തിയിരിക്കുന്നത്. വാഗമണിന്റെ പച്ചപ്പിലും മഞ്ഞിലും യാത്ര ആസ്വാദ്യമാക്കുന്ന ചെറിയൊരു വീഡിയോയാണ് താരം പങ്കുവെച്ചിട്ടുള്ളത്. ട്രെക്കിങ്ങും ടെന്റിലുള്ള താമസവും നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കിലും അവിടുന്ന് തിരികെ പോരാന്‍ മറക്കരുതെന്നാണ് സാധിക പറയുന്നത്.
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. സൈബര്‍ അറ്റാക്കിനെതിരെയും സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു ചൂഷണങ്ങള്‍ക്ക് എതിരെയും എപ്പോഴും സാധിക ശബ്ദമുയര്‍ത്താറുണ്ട്. തനിക്കെതിരെ ഉണ്ടാകുന്ന സൈബര്‍ അറ്റാക്കുകള്ക്കൊക്കെയെതിരെ ശക്തമായി പ്രതികരിക്കുന്ന താരം പല തവണ കൈയ്യടി നേടിയിട്ടുമുണ്ട്. നേരത്തെ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നവരെ മോശക്കാരായി കാണരുതെന്നും താരം തുറന്ന് പറഞ്ഞിരുന്നു. FC