ആരാധകര്‍ക്ക് ആശ്വാസം ബാല മടങ്ങിവരുന്ന ആശുപത്രി കാഴ്ച്ചകള്‍.. ഭാര്യ എലിസബത്തിനെ കെട്ടിപിടിച്ചൊരു ക്ലിക്ക് ….
കാറിലായിരുന്നു പ്രശ്നം അത് തീര്‍ത്ത ബാല വരികയാണ് തന്റെ കരളിന്റെ കരളായ ഭാര്യ എലിസബത്തിന്റെ കെട്ടിപ്പിടിച്ചൊരു ഫോട്ടോ ആരാധകര്‍ക്ക് സമ്മാനിച്ച് കൊണ്ട്, കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞുള്ള ആദ്യ ചിത്രം പങ്കുവെച്ച് നടന് ബാല. ഭാര്യ എലിസബത്തിനൊപ്പം ആശുപത്രിയില്‍ നിന്നുള്ള സെല്‍ഫിയാണ് ബാല പങ്കുവെച്ചത്. ആരാധകര്‍ക്ക് ഈസ്റ്റര്‍ ആശംസകളും താരം നേര്‍ന്നിട്ടുണ്ട്. നിരവധി ആരാധകരാണ് ബാലയുടെ പോസ്റ്റിന് കമെന്റുമായി എത്തുന്നത്.
ഭാര്യയോടൊപ്പമുള്ള ചിത്രം ബാല തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിന്റെ കവര്‍ ഫോട്ടോയും ആക്കിയിട്ടുണ്ട്. കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ബാല ഒരു മാസത്തോളം ആശുപത്രിയില്‍ തുടരുമെന്നാണ് വിവരങ്ങള്‍. ഏകദേശം ഒരു മാസമായി ബാല ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാല വൈകാതെ സിനിമയിലേയ്ക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. FC