ആടും പശുവും കാണണ്ട നടി ഉര്‍ഫി മുളപ്പിച്ച പുല്ലുകള്‍ വസ്ത്രമാക്കി പുറത്തിറങ്ങിയപ്പോള്‍…..
പുതുമകള്‍ തേടി അലയുകയാണ്.. എന്തുകിട്ടിയാലും വസ്ത്രമായി ധരിച്ചുകളയും കയറ്, വയറ്, നൂല്, കമ്പികള്‍, പ്ലാസ്റ്റിക്ക് എന്നുവേണ്ട എന്തും. ഇപ്പോഴിതാ പുല്ലും വസ്ത്രമാക്കി ധരിച്ചിരിക്കുന്നു, ഉര്‍ഫി ജാവേദിന്റെ ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് പരിമിതികളില്ല. എന്തും ഏതും ഉര്‍ഫി ചെയ്യും. അത് സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയും ചെയ്യും. ഇനിയെന്തായിരിക്കും ഉര്‍ഫി ചെയ്യുക എന്ന് ആലോചിച്ച ആരാധകര്‍ക്ക് താരം മറുപടി നല്കി. പുല്ല് പിടിച്ച വസ്ത്രവുമായി ഉര്‍ഫി എത്തിക്കഴിഞ്ഞു.
നീല സ്യൂട്ടില്‍ പുല്ല് പിടിപ്പിച്ചാണ് താരത്തിന്റെ പുതിയ പരീക്ഷണം. ചിയ വിത്തുകള്‍ സ്യൂട്ടില്‍ പാകി 10 ദിവസം വെള്ളമൊഴിച്ച് വളര്‍ത്തിയാണ് ഇതു ചെയ്തതെന്നാണ് ഉര്‍ഫി പറയുന്നത്. ഇങ്ങനെയൊരു ഫലം ലഭിക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും അത്ഭുതപ്പെട്ടു പോയെന്നും താരം പറയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ ഡ്രസ്സിന്റെ ചിത്രങ്ങള്‍ ഉര്‍ഫി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.
എങ്ങനെയാണ് ഇത് ഒരുക്കിയതെന്ന് ഊഹിക്കാന്‍ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ അതിന് ഉത്തരമായി ഉര്‍ഫി തന്നെ എത്തുകയായിരുന്നു.താരത്തിന്റെ ഫാഷന്‍ പരീക്ഷണത്തിന് പതിവുപോലെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. വിമര്‍ശനങ്ങളും ഉപദേശങ്ങളും ഒരു വശത്ത് ഉയരുമ്പോള്‍ ഉര്‍ഫിയുടെ കഴിവിനെ അഭിനന്ദിച്ചും കമന്റുകളുണ്ട്. എന്തായാലും ഇത്തവണ ശരീരപ്രദര്‍ശനം കുറവാണെന്ന ആശ്വാസമുണ്ട് FC