ഈ മരണം ബാലക്ക് താങ്ങാനാകുന്നതിലും വലുത്- കണ്ണീരടക്കാനാവാതെ താരം.
മലയാളത്തിലെ ആരോഗ്യം തുളുമ്പുന്ന കരുത്തനായ നടനാണ് ബാല.അദ്ദേഹത്തെ നമുക്ക് സമ്മാനിച്ചത് മറ്റാരുമായിരുന്നില്ല ബാലയുടെ പിതാവ് ഡോക്ടര്‍ ജയ കുമാറായിരുന്നു.നിര്‍മ്മാതാവും സംവിധായകനും അരുണാചലം സ്റ്റുഡിയോയുടെ ഉടമ കൂടിയായ അദ്ദേഹമാണ് തന്റെ മകനെ ഒരു നടനാക്കി സിനിമക്ക് സമ്മാനിച്ചത്.ആ ജയകുമാര്‍ വിടവാങ്ങിയിരിക്കുകയാണ്.
എങ്ങനെ ദു:ഖം കടിച്ചമര്ത്തണമെന്നറിയാതെ വിങ്ങുകയാണ് ബാല.വൈകാരികമായ താരത്തിന്റെ കുറിപ്പിങ്ങനെ-ഞാന്‍ നടനാവാന്‍ കാരണം അച്ഛനാണ്.അദ്ദേഹമാണ് എന്റെ ഉളളിലെ കല തിരിച്ചറിഞ്ഞത്.അച്ഛന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് തുടരെ അന്വേഷിക്കുകയും ചെയ്ത എല്ലാവരോടും എന്റെ കടപ്പാട്
അറിയിക്കുന്നു.
പ്രിയപ്പെട്ട അച്ഛാ ഞാന്‍ അങ്ങയുടെ സ്വപ്നം സഫലമാക്കും.പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല.അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുന്നു.അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്നാണ് അദ്ദേഹം അച്ഛന്റെ ദേഹ വിയോഗത്തില്‍ കുറിച്ചത്.
ബാലയെ കൂടാതെ ജയകുമാര്‍ ചെന്താമര ദമ്പതികള്‍ക്ക് രണ്ട് മക്കള്‍ കൂടിയുണ്ട്.തമിഴ് സിനിമ സംവിധായകന് ശിവ മൂത്തമകനും ഇവരുടെ സഹോദരി ശാസ്ത്രജ്ഞയുമാണ്.സിനിമ കൂടാതെ ഹ്രസ്വ ചിത്രങ്ങള്‍ ഡോക്യുമെന്ററികളെല്ലാം കൂടി 400 നടുത്ത് വര്‍ക്കുകള്‍ ജയകുമാര്‍ ചെയ്തിട്ടുണ്ട്.72ാം വയസ്സിലാണ് അദ്ദേഹം വിടവാങ്ങിയിരിക്കുന്നത്.
ബാലയുടെയും കുടുംബത്തിന്റെയും ദു:ഖത്തില്‍ പങ്കു ചേരുന്നു. ആദരാഞ്ജലികളോടെ.
ഫിലീം കോര്‍ട്ട്.