നാദിര്‍ഷയുടെ മകളുടെ കല്ല്യാണം-അനുഗ്രഹിക്കാന്‍ ഓടിയെത്തി ദിലീപ്, കാവ്യ, മീനാക്ഷി.
ആര്‍ഭാടമായല്ല വളരെ ലളിതമായാണ് ചടങ്ങുകളെല്ലാം നടന്നത്.അതിനുള്ള കാരണം കൊറോണയാണ്.അല്ലാതെ നാദിര്‍ഷക്ക് ആളുകളില്ലാഞ്ഞിട്ടല്ല.
തന്റെ പ്രിയപ്പെട്ട മകള്‍ ആയിഷ കുട്ടിക്ക് സുന്ദരനായ വരനെയാണ് സമ്മാനിച്ചിരിക്കുന്നത്.മിമിക്രി കളിച്ച് നടന്ന് സിനിമയിലെത്തിയ നാദിര്‍ഷയുടെ കൂടെപിറപ്പാണ് ജനപ്രിയ നായകന് ദിലീപ്.ഒരമ്മപെറ്റതല്ല എന്ന ഒറ്റ കുറവ് മാത്രമാണ് ഇവര്ക്കുമിടയിലുള്ളത്.ഒരേ പാത്രത്തിലുണ്ടും ഒരേ വസ്ത്രം ധരിച്ചും സിനിമകളിച്ചും നടന്നാണ് ഇരുവരും വളര്‍ന്നത്.അപ്പോള്‍ ആയിഷ നാദിര്‍ഷയുടെ മാത്രമല്ല ദിലീപിന്റെയും മകളാണ്.അതുകൊണ്ടാണ് ആയിഷയുടെ വിവാഹ നിശ്ചയത്തിന് ഭാര്യയും നടിയുമായ കാവ്യമാധവനെയും മകള്‍ മീനാക്ഷിയെയും കൂട്ടി തലേ ദിവസം തന്നെ ദിലീപ് കാരണവരുടെ സ്ഥാനം അലങ്കരിച്ച് എത്തിയത്.
സിനിമയില്‍ നിന്ന് നടി നമിത പ്രമോദും വിവാഹ നിശ്ചയത്തിനെത്തി.മീനാക്ഷി,നമിത,ആയിഷ ടീം വലിയ സൗഹൃദ സംഘമാണ്.ആയിഷ മികച്ച സ്റ്റൈലിസ്റ്റ് കൂടിയാണ്.നമിതയെ കുറച്ച് മുമ്പ് ഒരു ഫോട്ടോ ഷൂട്ടിന് അണിയിച്ചൊരുക്കിയത് ആയിഷയായിരുന്നു.ആയിഷക്ക് നാദിര്‍ഷ കണ്ടെത്തി കൊടുത്ത
പുയ്യാപ്ലാന്റെ പേര് ബിലാല്‍.അദ്ദേഹത്തിന്റെ വാപ്പ വ്യവസായിയായ ലത്തീഫ് ഉപ്ലയാണ്.നാദിര്‍ഷായുടെ
മൂത്ത മകളാണ് ആയിഷ.വളരെ കുറച്ച് പേരെ പങ്കെടുപ്പിച്ച ലളിതമായ ചടങ്ങായിരുന്നു ആയിഷ ബിലാല്‍ വിവാഹ നിശ്ചയം.
അങ്ങനെ നാദിര്‍ഷക്ക് ഒരു മകന് കൂടിയായി.
ഫിലീം കോര്‍ട്ട്.