കരുത്തുള്ള കരള്‍ കിട്ടിയപ്പോള്‍ നടന് ബാല കരുത്തോടെ ജീവിതത്തിലേക്ക്.. ഭാര്യ എലിസബത്തിനൊപ്പം…..
ഭയന്നുപോയിരുന്നു ഒരുവേള എന്നാല്‍ ഒപ്പമുള്ള ദൈവം ബാലയെ കൈവിട്ടില്ല.. കൂട്ടിനു ഡോക്ടറായ ഭാര്യ എലിസമ്പത്തും.. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം താരം സുഖം പ്രാപിച്ചു വരികയാണ്. ബാലയ്ക്കൊപ്പം താങ്ങും തണലുമായി ഭാര്യ എലിസബത്ത് ഉദയനുമുണ്ട്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഏറ്റവും പുതിയ വിഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലാണ് ബാലയുമൊന്നിച്ചുള്ള വിഡിയോ പങ്കുവച്ചത്.
ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ബാലയ്ക്കുവേണ്ടി കരള്‍ പകുത്ത് നല്കാന് നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. സിനിമാ പ്രവര്‍ത്തകരും പ്രേക്ഷകരുമടക്കം നിരവധിപ്പേരാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്. ഉണ്ണി മുകുന്ദന് നായകനായി എത്തിയ ‘ഷെഫീഖിന്റെ സന്തോഷ’ത്തിലാണ് ബാല അവസാനം പ്രത്യക്ഷപ്പെട്ടത്. FC