ദിലീപിനൊപ്പം ആറന്മുള ക്ഷേത്രത്തില്‍ ഭാര്യ കാവ്യയല്ല, സീരിയല്‍ നടി പ്രേമി.. രണ്ടുപേരും തൊഴുതു നില്ക്കുന്നു…
എവിടെയും ഒപ്പം ഇപ്പോള്‍ ഭാര്യ കാവ്യയുണ്ട് എന്നാല്‍ ഇത്തവണ കാവ്യയില്ല, ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കാനാണ് നടന് ദിലീപ് എത്തിയത്, പള്ളിയോടങ്ങളുടെ യാത്രയിലും ദിലീപ് പങ്കെടുത്തു. നടന് എത്തിയതറിഞ്ഞ് ആരാധകരും ക്ഷേത്രത്തിലെത്തി, വള്ളസദ്യയുടെ ആദ്യ ചടങ്ങുമുതല്‍ ദിലീപ് പങ്കെടുത്തു. രാവിലെ ആനക്കൊട്ടിലില്‍ നിലവിളക്ക് തെളിയിച്ചു. ഉച്ചയോടെ പള്ളിയോടത്തില്‍ കയറി ക്ഷേത്രത്തിന്റെ വടക്കേ കടവില്‍ അടുത്തു.. ഉമയാറ്റുകര പള്ളിയോടത്തിനായിരുന്നു ദിലീപിന്റെ വഴിപാട് വള്ളസദ്യ. വടക്കേ കടവില്‍ പള്ളിയോടത്തിന്റെ തുഴച്ചില്‍ക്കാര്‍ക്കും കരക്കാര്‍ക്കും സ്വീകരണം. വഞ്ചിപ്പാട്ട് പാടി ക്ഷേത്ര നടയിലെത്തി. തുടര്‍ന്ന് ഊട്ടുപുരയില്‍ നിലവിളക്ക് കൊളുത്തി ഇലയിട്ട് ആദ്യം ഭഗവാനെ സങ്കല്പിച്ച് സദ്യ വിളമ്പി. പള്ളിയോട പ്രതിനിധിക്ക് തുളസിമാല ചാര്‍ത്തി. തുഴച്ചില്‍ക്കാര്‍ ഇലയില്‍ സദ്യവിളമ്പി.
വള്ളസദ്യയുണ്ട് ആറന്മുള ഭഗവാനെ തൊഴുത് മനസ്സ് നിറഞ്ഞെന്ന് ദിലീപ് പറഞ്ഞു.അടുത്ത സുഹൃത്തായ ശരത്തിനും മറ്റുള്ളവര്ക്കുമൊപ്പമാണ് ദിലീപ് ക്ഷേത്രത്തില്‍ എത്തിയത്. വള്ളസദ്യയില്‍ പങ്കെടുക്കുന്ന നടന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
നടി പ്രേമി വിശ്വനാഥിനെയും ദിലീപിനൊപ്പം വീഡിയോയില്‍ കാണാം. പ്രശസ്ത ജ്യോത്സ്യനാണ് പ്രേമിയുടെ ഭര്‍ത്താവ് വിനീത്. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയാണ് പ്രേമി. രണ്ടുപേരും തൊഴുതു നില്ക്കുന്ന ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തു. FC