പോലീസിനെ ആക്രമിച്ച യുവനടന് സനൂപും എഡിറ്ററും അറസ്റ്റില്‍.. ആക്രമിച്ചത് പൊലീസോ….
ഇന്നലെ രാത്രി കൊച്ചിയില്‍ സിഐക്കും സംഘത്തിനും നേരെ ആക്രമണം നടത്തിയ യുവ നടനും എഡിറ്ററും അറസ്റ്റിലായ സംഭവത്തില്‍ വഴിത്തിരിവ്. പൊലീസിന്റെ വാദം പൊളിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങലാണ് പുറത്തുവരുന്നത്.
പിടിയിലായവരെ പൊലീസ് റോഡിലിട്ട് ചവിട്ടുന്ന വീഡിയോ പുറത്തായി. മുഖത്തടിച്ച സിഐ മൊബൈല്‍ എറിഞ്ഞു തകര്‍ത്തെന്നും ആരോപണമുയര്‍ന്നു. യുവനടനായ തൃശൂര്‍ സ്വദേശി സനൂപ്, എഡിറ്ററായ പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരാണ് പിടിയിലായത്.
നോര്‍ത്ത് സിഐയെയും സംഘത്തിനെയും ആക്രമിച്ചെന്നാണ് പൊലീസ് വാദം. മൂന്നു പേര് ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറയുന്നു. എന്തായാലും ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തോടെ പോലീസ് കാട്ടിക്കൂട്ടുന്നത് എന്തൊക്കെയാണെന്ന് അവര്‍ക്കുതന്നെ അറിയാത്ത അവസ്ഥയാണ്.. കാട്ടിയാലും കുറ്റം ഇല്ലെങ്കിലും കുറ്റം FC