യുവനടി ജാനു വാങ്ങിയത് 65 കോടിയുടെ വീട് അമ്മയായ നടിയുടെ മരണശേഷമാണ്…….
![](https://filmcourtonline.com/wp-content/uploads/2022/11/janvi-kapoorbangla.jpg)
നടി ശ്രീദേവിയുടെ മരണശേഷം അഭിനയത്തിലെത്തിയ മകള്‍ ജാന്‍വി കപൂര്‍ ബോളിവുഡ് താരങ്ങളുടെ ഇഷ്ടകേന്ദ്രമായ മുംബൈയിലെ ബാന്ദ്രയില്‍ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ്. അച്ഛന് ബോണി കപൂറിനും ഇളയ സഹോദരി ഖുശി കപൂറിനുമൊപ്പം ചേര്‍ന്ന് 65 കോടി രൂപ മുടക്കിയാണ് ഡ്യൂപ്ലക്സ് അപാര്‍ട്മെന്റ് ജാന്‍വി സ്വന്തമാക്കിയിരിക്കുന്നത്. ബാന്ദ്രയിലെ വെസ്റ്റ്സ് പാലി ഹില്ലിലെ കുബെലിസ്ക് കെട്ടിടത്തിന്റെ ഒന്ന്, രണ്ട് നിലകളിലായാണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിന് 8669 ചതുരശ്ര അടി വിസ്തീര്‍ണ്ണം ഉള്ളതായി ആണ് വിവരം. കാര്‍പ്പറ്റ് ഏരിയ മാത്രം 6421 ചതുരശ്ര അടിയുണ്ട്. കഴിഞ്ഞമാസം രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായി. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീയും ചേര്‍ത്ത് താരം 3.9 കോടി രൂപ ചെലവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
കാര്‍പ്പറ്റ് ഏരിയയ്ക്ക് ഒരു ചതുരശ്ര അടിക്ക് ഒരു ലക്ഷം രൂപ വിലമതിപ്പുണ്ടെങ്കിലും കപൂര്‍ കുടുംബം 75000 രൂപയാണ് ചെലവിട്ടിരിക്കുന്നത്. വീടിന്റെ അകത്തളത്തിലാകെ ഇളംനിറത്തിന് പ്രാധാന്യം നല്കിയിരിക്കുന്നു. ഏറെ സ്ഥലവിസ്തൃതിയുള്ള മുറികള്‍ക്ക് പുറമെ സ്വിമ്മിങ് പൂള്, ജിം, ബില്ല്യാര്‍ഡ്സ് റൂം എന്നിങ്ങനെയുള്ള സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. അഞ്ച് പാര്‍ക്കിങ് സ്പോട്ടുകളാണ് അപ്പാര്‍ട്ട്മെന്റിനായി നീക്കിവച്ചിരിക്കുന്നത്. വിശാലമായ ഓപ്പണ്‍ ഗാര്‍ഡനാണ് മറ്റൊരു പ്രത്യേകത. ഈ വര്‍ഷം ജൂലൈയിലാണ് ജുഹുവില്‍ സ്ഥിതി ചെയ്തിരുന്ന 3456 ചതുരശ്ര അടിയുള്ള വീട് ജാന്‍വി കപൂര്‍ കൈമാറ്റം ചെയ്തത്. 44 കോടി രൂപ മുടക്കി ബോളിവുഡ് താരം രാജ്കുമാര് റാവുവാണ് വീട് സ്വന്തമാക്കിയത്.
14, 15, 16 നിലകളിലായി സ്ഥിതി ചെയ്യുന്ന ട്രിപ്ലക്സ് അപ്പാര്‍ട്ട്മെന്റാണിത്. സ്വിമ്മിങ് പൂള്, വിശാലമായ പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളുള്ള വീട് 2020 ലാണ് ജാന്‍വി വാങ്ങിയത്. ഹെലന് എന്ന മലയാള സിനിമയുടെ ഹിന്ദി പതിപ്പായ മിലിയാണ് താരത്തിന്റെ പുതിയ ചിത്രം. FC