നടന് കോട്ടയം നസീര്‍ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍.. പ്രാര്‍ത്ഥനയില്‍ താരങ്ങള്‍, ആരാധകര്‍ …..
ആരാധകരുടെ പ്രിയതാരം കോട്ടയം നാസിര്‍ നെഞ്ച് വേദന കാരണം ആശുപത്രിയില്‍, വിവരമറിഞ്ഞു ആരാധകരും സഹതാരങ്ങളും ആശുപത്രിയുമായി ബന്ധപെട്ടു, ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് നടനായ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചു വേദനയെ കലശലായിരുന്നു. കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കെത്തിച്ച താരത്തെ ഉടന്‍ വിദഗ്ദ്ധ പരിശോധനക്ക് വിധേയനാക്കിയതിലൂടെ രക്ത ധമനികളില്‍ ചില തടസങ്ങള്‍ കണ്ടെത്തുകയും തുടര്‍ന്ന് നസീറിനെ ആന്‍ജിയോഗ്രാം പരിശോധന നടത്തിയ ശേഷം ആന്‍ജിയോപ്ലാസ്റ്റി ചെയ്തു എന്നാണ് വിവരം.താരത്തിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നമ്മുക്കും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കാം FC