മമ്മുട്ടിയുടെ അമ്മ ഫാത്തിമ വിടവാങ്ങി.. പെരുനാള് ദിനത്തിലെ മരണം ഇരട്ടി ദുഃഖമായി.. താരങ്ങളും മറ്റുള്ളവരും…..
മലയാളത്തിന് ഒരു മഹാനടനെ സമ്മാനിച്ച അമ്മയുടെ വിടവാങ്ങല്‍ വലിയ ദുഃഖമായി. ലോകം ചെറിയപെരുനാളിന്റെ തിരക്കിലേക്ക് കടക്കുന്നതിനിടയിലാണ് ഈ ദുഃഖവാര്‍ത്ത വന്നിരിക്കുന്നത് നടന് മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. അമ്മക്ക് 93 വയസ്സായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. പരേതനായ പാണപറമ്പില്‍ ഇസ്മയിലായിരുന്നു ഭര്‍ത്താവ് മമ്മുട്ടിയെക്കൂടാതെ നടന് ഇബ്രാഹിം കുട്ടി, സകരിയ്യ, അമീന, സുആദ, ഷഫീന. എന്നിവരാണ് മക്കള്‍ നടന്മാരായ ദുല്‍ഖര്‍ സല്മാന്, അഷ്കര്‍ സൗദാന്‍, മഖ്ബൂല്‍ സല്മാന് തുടങ്ങിയവര്‍ കൊച്ചുമക്കളാണ്. ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ആദരാഞ്ജലികളോടെ FC