മാറ്റങ്ങളൊന്നുമില്ല സൗന്ദര്യം കൂടി നടി സുചിത്രയുടെ ജന്മദിനപാര്ട്ടി.. കുടുംബം.. മകള്‍….
കുറച്ചു സിനിമകള്‍ അതുമതി സുചിത്രക്ക് മലയാളികളുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്ക്കാന് ഇതാ അവര്‍ ഒരു ജന്മദിന കേക്ക് മുറിയും മലയാള സിനിമയുടെ സുവര്‍ണകാലഘട്ടമായ തൊണ്ണൂറുകളില്‍ സജീവ സാന്നിധ്യമായിരുന്ന താരസുന്ദരി സുചിത്രയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം.
അമേരിക്കയില്‍ കുടുംബത്തിനൊപ്പമായിരുന്നു നടിയുടെ പിറന്നാള്‍ ആഘോഷം. കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ സുചിത്ര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. സുചിത്രയുടെ ഭര്‍ത്താവിനെയും മകളെയും ചിത്രങ്ങളില്‍ കാണാം. ആരാധകരും നടിക്ക് ആശംസകള്‍ പറഞ്ഞ് രംഗത്തെത്തി. വിവാഹ ശേഷം അമേരിക്കയിലേക്ക് പോയ സുചിത്ര വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം അവിടെയാണ് താമസമാക്കിയിട്ടുള്ളത്. സിനിമയില്‍ അഭിനയിച്ചിരുന്നെന്ന് ചിന്തിക്കുമ്പോള്‍ കഴിഞ്ഞ ജന്മത്തില് സംഭവിച്ച കാര്യം പോലെയാണ് തോന്നുന്നതെന്ന് സുചിത്ര ഒരു ഓണ്‍ലൈനിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
തന്റെ സംസ്കാരത്തിലും ജീവിതരീതിയിലും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചെന്നാണ് താരം പറയുന്നത്. ”സംഭവിച്ച കാര്യങ്ങള്‍ ഓര്‍ത്ത് വിഷമിക്കാന്‍ എനിക്ക് താത്പര്യമില്ല. എല്ലാം വിധിയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഒരുപക്ഷേ ഞാനൊരു സ്റ്റാറായിരുന്നെങ്കില്‍ എന്റെ ജീവിതം വേറെ രീതിയിലായിരിക്കും. ഇപ്പോഴുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്” മകളും വലുതായിരിക്കുന്നു അമ്മയെ പോലെ തിളക്കമുള്ള ഉണ്ടക്കണ്ണു തന്നെയാണ് കിട്ടിയിരിക്കുന്നത് FC