നടന് മാമുക്കോയ ഉദ്ഘാടന വേദിയില്‍ തളര്‍ന്നു വീണു.. ഉടന്‍ ആശുപത്രിയിലെത്തിച്ചു ICU വിലാണ്…
കോഴിക്കോടിന്റെ, ലോകമലയാളികളുടെ ഇഷ്ട നടന് മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം കാളികാവില്‍ ഒരു ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു താരം. ഉദ്ഘാടനച്ചടങ്ങു നടക്കുന്നതിനിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ താരത്തിനെ സംഘാടകര്‍ മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന വിവരം. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് മാമുക്കോയ.. പൂര്‍ണ ആരോഗ്യവാനായി എത്രയും പെട്ടാന്ന് തിരിച്ചെത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കാം FC