ഇന്നലെ കുഴഞ്ഞുവീണ നടന് മാമുക്കോയ എന്നെന്നേക്കുമായി ഇല്ലാതായി.. മരണം ആശുപത്രിയില്‍ ചികിത്സക്കിടെ……
വലിയൊരു നഷ്ടം മലയാള സിനിമയ്ക്ക് സംഭവിച്ചിരിക്കുന്നു നടന് മാമുക്കോയ അന്തരിച്ചു… കഴിഞ്ഞ ദിവസം മലപ്പുറം വണ്ടൂരില്‍ ഒരു ഫുട്ബോള്‍ ടുര്‍ണമെന്റ് ഉദ്ഘാടനത്തിനെത്തിയ താരം വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു അവിടുന്ന് ഉടന്‍ തൊട്ടടുത്ത ആശപത്രിയിലെത്തിച്ചു.. രോഗം ബേധമാകാത്തതിനെത്തുടര്ന്ന് കോഴിക്കോട് മെയ്ത്ര ആശുപത്രിയിലെത്തിച്ചു ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം 78 വയസ്സായിരുന്നു, കുഞ്ഞാണ്ടി, പപ്പു, ബാലന് കെ നായര്‍ തുടങ്ങിയ കോഴിക്കോടിന്റെ പ്രതിഭകളിലെ അവസാനകണ്ണിയായിരുന്നു മാമുക്കോയ.. കോഴിക്കോട് ബേപ്പൂര്‍ അരക്കിണറിലെ വസതിയിലായിരുന്നു താമസം… മരണം വരെ അഭിനയ രംഗത്തു നിറഞ്ഞു നില്ക്കാന് കഴിഞ്ഞത് പുണ്യം..
1962 ല്‍ നിലമ്പൂര്‍ ബാലന് സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. ആ ചിത്രത്തില്‍ ഒരു നിഷേധിയെയാണ് മാമുക്കോയ അവതരിപ്പിച്ചത്. പള്ളിക്കണ്ടി എലിമെന്ററി സകൂള്‍, കുറ്റിച്ചിറ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോഴിക്കോട് എംഎം സ്കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കല്ലായിയിലെ കൂപ്പില് തടി അളവുകാരനായി.
സ്കൂള്‍ പഠനകാലത്തു തന്നെ നാടകങ്ങളില്‍ അഭിനയിച്ചു. നിരവധി അമച്വര്‍ നാടകങ്ങളിലും അഭിനയിച്ചു. ‘ദൂരെദൂരെ ഒരു കൂടുകൂട്ടാം’ എന്ന സിനിമയിലാണ് ആദ്യമായി മാമുക്കോയയ്ക്കു ശ്രദ്ധേയമായ ഒരു വേഷം ലഭിക്കുന്നത്. ‘സന്മനസ്സുള്ളവര്ക്ക് സമാധാനം’, ‘നാടോടിക്കാറ്റ്’, ‘വരവേല്‍പ്പ്’, ‘മഴവില്‍ക്കാവടി’ ഗോഡ് ഫാദര്‍ തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം മാമുക്കോയ അളന്നെടുത്തു. നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തില്‍ 450 ലേറെ കഥാപാത്രങ്ങള്‍ക്കു ജീവന് നല്കി. നാലു തമിഴ് ചലച്ചിത്രങ്ങളിലും 1997 ല്‍ ഒരു ഫ്രഞ്ച് സിനിമയിലും അഭിനയിച്ചു. ഇനി ക്യാമറക്കു മുന്നിലേക്കില്ല ഈ നടന്ന വൈഭവം.. താരത്തിന് സ്വര്‍ഗ്ഗം ലഭിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. FC