പുതുമുഖ നടന്റെ ജന്മദിനം മോഹന്‍ ലാല്‍ ഏറ്റെടുത്തു നടത്തുന്ന ലൊക്കേഷനിലെ ദൃശ്യങ്ങള്‍ പുറത്ത് …
അതിനൊക്കെ ഒരു ഭാഗ്യം വേണം കോടിക്കണക്കിനു ആരാധകരുള്ള താരരാജാവ് ജന്മദിനത്തിന് മുന്‍പന്തിയിലുണ്ടാകുക എന്നത് പുണ്യം തന്നെയാണ് ആ ഭാഗ്യവും പുണ്യവും ചേര്‍ത്ത് സ്വപ്നസമാനമായ പിറന്നാള്‍ ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് പുതുമുഖ നടന് മനോജ് മോസെസ്.
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് ഒരുക്കുന്ന ‘മലൈക്കോട്ടൈ വാലിബന്റെ’ ലൊക്കേഷനില്‍ വച്ചായിരുന്നു മനോജിന്റെ പിറന്നാള്‍ ആഘോഷം. മോഹന്‍ലാല്‍, ലിജോ ജോസ്, ഹരീഷ് പേരടി, മണികണ്ഠന് ആചാരി, ബംഗാളി നടി കഥാ നന്ദി എന്നിവരും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. ”ഈ ദിവസം ഞാന്‍ ഈ ലോകത്തേക്ക് വന്നു. വളരെ വിശേഷപ്പെട്ട ദിവസം എല്ലാവരോടും ഒരു കാര്യം അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ രണ്ട് മാസമായി വലിയ സംവിധായകന്റെ സ്വപ്ന പദ്ധതിക്കൊപ്പം ഞാനും യാത്ര ചെയ്യുകയാണ്.
ലിജോ ജോസ് പെല്ലിശ്ശേരി സാറിനെക്കുറിച്ചും അദ്ദേഹത്തിന്റെ മലൈക്കോട്ടൈ വാലിബനെക്കുറിച്ചുമാണ് ഞാന്‍ പറയുന്നത്. ഇതില്‍ അഭിനയിക്കുന്നത് ഇതിഹാസ താരമായ ലാലേട്ടനും. മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിക്കാന്‍ സാധിക്കുക, സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക, ഇതില്‍ കൂടുതല്‍ എനിക്കെന്ത് വേണം.
ഈ അമൂല്യമായ അവസരം തന്നതിന് സര്‍വ്വശക്തനോട് നന്ദി പറയുന്നു. ലിജോ സാറിനോടും ലാലേട്ടനോടും ഉള്ള എന്റെ നന്ദി അതിരറ്റതാണ്.”-മനോജ് മോസെസ് പറഞ്ഞു. ഞങ്ങളും നേരുന്നു ആശംസകള്‍ FC