മോഹന്‍ലാലിന്റെ പുതിയ കാരവന്.. അകത്തു നടക്കുന്നതൊന്നും പുറത്തറിയില്ല… കൂടുതല്‍ ചിത്രങ്ങള്‍……
![](https://filmcourtonline.com/wp-content/uploads/2022/10/mohanlal-new-caravan.jpg)
മോഹന്‍ലാലിന്റെ പുതിയ കാരവന്.. അകത്തു നടക്കുന്നതൊന്നും പുറത്തറിയില്ല… കൂടുതല്‍ ചിത്രങ്ങള്‍……
സ്വകാര്യത ക്ഷീണം മാറാനുള്ള സകല ലൊട്ടുലൊടുക്കുകളും നിറച്ച ആ രാജകീയ വാഹനം ലാലേട്ടന് എത്തും മുന്നേ ലൊക്കേഷനില്‍ സ്ഥാനം പിടിക്കും,ലാലേട്ടന്റെ പുതിയ കാരവന്റെ കൂടുതല്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. കാരവന് മോഹന്‍ലാലിന് കൈമാറിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് പ്രചരിക്കുന്നത്. നേരത്തെ വാഹനത്തിന്റെ മുന്‍വശത്തിന്റെ ചിത്രം പുറത്തുവന്നിരുന്നു. ഇപ്പോഴാണ് ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്തുവന്നത്. ബ്രൗണ്‍ നിറത്തിലുള്ള വാഹനത്തിന് ആഢംബരം നിറഞ്ഞ ഇന്റീരിയറാണ് കൂടാതെ വാഹനത്തെ ജനകീയമാക്കുന്നത് മോഹന്‍ലാലിന്റെ ഇഷ്ട നമ്പറായ 2255 ആണ് റജിസ്ട്രേഷന് നമ്പര്‍ എന്നതാണ് ഇരുപതാം നൂറ്റാണ്ടില്‍ നടി അംബികക്ക് കലണ്ടറില്‍ കുറിച്ചുകൊടുത്ത ആ നമ്പര്‍ മലയാളികളുടെ ചങ്കിലാണ് കയറിയത്, ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.
കിടപ്പുമുറിയും വാഷ്റൂമും ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും കാരവനിലുണ്ട്. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. നിരവധി സിനിമാ താരങ്ങളുടെ വാഹനങ്ങള്‍ ഒരുക്കിയ കോതമംഗലത്തെ ഓജസ് മോട്ടോഴ്സാണ് മോഹന്‍ലാലിന്റെയും കാരവന് നിര്‍മ്മിച്ചിരിക്കുന്നത്. FC