നടി വൈശാലിയുടെ മരണത്തില്‍ രാഹുല്‍, നിഷ എന്നിവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇരുവരും ഒളിവില്‍……
വേണ്ടാത്ത കാര്യമായിരുന്നു ചെയ്തത് വീട്ടുകാരെയും ആദ്യം അനുസരിച്ചില്ല.. എല്ലാം കാമുകനില്‍ അര്‍പ്പിച്ചു കാമുകനെ തിരിച്ചറിഞ്ഞപ്പോള്‍ വീട്ടുകാരായി ശരി അപ്പോഴേക്കും വൈകിയിരുന്നു കാമുകന് വേണ്ട ആര്‍ക്കും വിട്ടുകൊടുക്കുകയും ഇല്ലെന്നായി പിന്നെ എന്തെന്ന് ആലോചിച്ച വൈശാലിയുടെ മുന്നില്‍ ഒറ്റവഴി മരണം അവരതു തിരഞ്ഞെടുത്തു.
ഹിന്ദി സീരിയല്‍ നടി വൈശാലി ടക്കറിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റത്തിന് അയല്‍വാസികളായ ദമ്പതിമാരുടെ പേരില്‍ മധ്യപ്രദേശ് പോലീസ് കേസെടുത്തു. രാഹുല്‍ നവ്ലാനി, ഭാര്യ ദിഷ എന്നിവരുടെ പേരിലാണ് കേസെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.
നടിയുടെ വീട്ടില്‍നിന്നു കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ രാഹുല്‍ മാനസികമായി പീഡിപ്പിച്ചതായി പറയുന്നു. വൈശാലിയുടെ വിവാഹാലോചനകള്‍ അറിഞ്ഞതുമുതല്‍ രാഹുല്‍ ശല്യപ്പെടുത്തിയതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. വൈശാലിയുടെയും രാഹുലിന്റെയും അച്ഛന്മാര് കച്ചവട പങ്കാളികളാണെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ മോത്തിയുര്‍ റഹ്മാന് പറഞ്ഞു.
പണ്ടേ പരസ്പരം അറിയുന്നവരാണ് വൈശാലിയും രാഹുലും. ഇയാളും ഭാര്യയും ഇന്ദോറിലെ വീട്ടിലില്ലെന്നും വീടുപൂട്ടി എവിടെയോ പോയെന്നും റഹ്മാന് പറഞ്ഞു. ഞായറാഴ്ച ഇന്ദോറിലെ സായിബാഗ് കോളനിയിലെ വീട്ടിലാണ് ഇരുപത്തിയൊമ്പതുകാരിയായ വൈശാലിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. FC