മകന് പിറന്നത് 15 വര്‍ഷത്തിന് ശേഷം മകള്‍ക്ക് വയസ് 14 നടന് നരേന് ആഘോഷിക്കുകയാണ് മകന്റെ പേരിടല്‍…
ആ കാത്തിരിപ്പ് സഫലമായി, മകന്റെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കി നടന് നരേന്. ഞങ്ങളവന് പേരിട്ടു. ഓംങ്കാര്‍ നരേന്. വെറ്റില വച്ച് കുഞ്ഞിന്റെ ചെവിയില്‍ പേര് വിളിക്കുന്ന ചിത്രവും, ചേച്ചിയുടെ കയ്യിലുള്ള മകന്റെ ചിത്രവുമായിരുന്നു നരേന് പങ്കുവച്ചത്. ആരാധകര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഓംങ്കാറിനും നരേനും ആശംസകളുമായി എത്തിയത്.
15ാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു കുടുംബത്തിലേക്ക് പുതിയൊരാള് കൂടി വരികയാണെന്ന സന്തോഷവാര്‍ത്ത നരേന് ആരാധകരെ അറിയിച്ചത്. ഡിസംബറിലായിരുന്നു ഡേറ്റ് എന്നാല്‍ കുഞ്ഞു മകന് നവംബറില്‍ തന്നെ എത്തി. 2007ലായിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. ഇവര്‍ക്ക് പതിനാല് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്. സത്യന് അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടിയ താരം പിന്നീട് തമിഴിലേക്ക് ചുവടു മാറ്റി.
അടുത്തിടെ ഇറങ്ങിയ കമല്ഹാസന് ചിത്രം വിക്രത്തിലും ശക്തമായ കഥാപാത്രത്തെ നരേന് അവതരിപ്പിച്ചിരുന്നു. അദൃശ്യം ആണ് മലയാളത്തില്‍ അവസാനമായി റിലീസിനെത്തിയ അദ്ദേഹത്തിന്റെ ചിത്രം. കൈതി 2 ആണ് നടന്റെ അടുത്ത വലിയ പ്രോജക്ടുകളിലൊന്ന്. FC