നടന് ചലപതി മരിച്ചു, 600 സിനിമകളില്‍ അഭിനയിച്ച താരത്തിന്റെ മരണം താരങ്ങളെ ഞെട്ടിച്ചു…
ഒരു നടന് സംവിധായകന് എന്നതിലുപരി പലര്‍ക്കും ഗുരുവും വഴികാട്ടിയും കണ്‍കണ്ട ദൈവവുമായിരുന്നു ചലപതി റാവു,എന്നാല്‍ കരുതലിന്റെ അവസാനവാക്കായ അദ്ദേഹം ഇന്നലെ വിടവാങ്ങി, മുതിര്‍ന്ന തെലുങ്ക് നടനും നിര്‍മ്മാതാവുമായ ചലപതി റാവു അന്തരിച്ചു. 78 വയസ്സായിരുന്നു, കുടുംബത്തോടടുത്ത വൃത്തങ്ങളാണ് മരണവിവരം പുറത്ത് വിട്ടത് . 600-ലേറെ ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. ഏഴ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുമുണ്ട്.
എന്‍.ടി. രാമറാവു, കൃഷ്ണ, അക്കിനേനി നാഗാര്‍ജുന, ചിരഞ്ജീവി, വെങ്കിടേഷ്, അല്ലു അര്ജുന്, പ്രഭാസ് തുടങ്ങിയവര്‍ക്കൊപ്പം വില്ലനായും സഹനടനായും വേഷമിട്ട നടനാണ് ചലപതി റാവു. യമഗോള, യുഗപുരുഷുഡു, ബൊബ്ബിലി പുലി, അല്ലാരി, അരുന്ധതി, സിംഹ, കിക്ക്, റിബല്‍, സരൈനോഡു, ജയ ജാനകി നായക, വിനയ വിധേയ രാമ, തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങളില്‍ ചിലത്. നാഗ ചൈതന്യ, നാഗാര്‍ജുന എന്നിവര്‍ മുഖ്യവേഷങ്ങളില്‍ അഭിനയിച്ച ബംഗര്‍ രാജുവാണ് പുറത്തിറങ്ങിയ അവസാനചിത്രം.
2020-ല്‍ ചതരംഗം എന്ന തെലുങ്ക് വെബ്സീരീസിലും വേഷമിട്ടു. തെലുങ്ക് നടനും സംവിധായകനും നിര്‍മ്മാതാവുമായ രവി ബാബു മകനാണ്. ചലച്ചിത്രമേഖലയില്‍ നിന്ന് നിരവധി പേര് അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രണാമം അര്‍പ്പിക്കുന്നു ഞങ്ങളും. FC