നടന് നരേന്റെ കുഞ്ഞിനെ കൊഞ്ചിക്കാന് മമ്മുട്ടിയും.. മകന്റെ ആദ്യപിറന്നാളിനാണ് മെഗാസ്റ്റാര്‍ ഭാര്യക്കൊപ്പം എത്തിയത് …
മകള്‍ക്ക് പതിനാറു വയസ്സ് ഇപ്പോള്‍ പിറന്ന മകന് ഒരുവയസ്സ്.. ഒരു വയസ്സിന്റെ ആഘോഷം മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ ഒക്കത്തിരുന്നാണ് ഓം കാര്‍ ആഘോഷിച്ചത്, നടന് നരേന്റെ രണ്ടാമത്തെ കുഞ്ഞിന് പിറന്നാളാശംസ നേര്‍ന്ന് മമ്മൂട്ടി. മമ്മൂട്ടി മകന് ഓംകാറിനെയുമെടുത്ത് നില്ക്കുന്ന ഫോട്ടോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു.
ഈ ദിവസം മമ്മൂക്കയുടെയും തന്റെ മാതാപിതാക്കളുടെയും സാന്നിധ്യത്താല്‍ അനുഗൃഹീതമായെന്നും നരേന് കുറിച്ചു. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും ഓംകാറിന് പിറന്നാളാശംസ നേര്‍ന്നു. നരേന്റെ മാതാപിതാക്കളും ആഘോഷത്തിനെത്തി. ഭാര്യ മഞ്ജു, മകള്‍ തന്മയ നരേന് എന്നിവരുടെയും ചിത്രങ്ങളും നരേന് പങ്കുവെച്ചു. ചിത്രങ്ങള്‍ക്കു താഴെ നിരവധി പേരാണ് കുഞ്ഞിന് ആശംസയുമായെത്തുന്നത്, ഞങ്ങളും നേരുന്നു ഓംകാറിന് ജന്മദിനാശംസകള്. FC