നടി അനന്യക്ക് പുതിയ വീട് അതിന്റെ ഡിസൈന്‍ ഷാരൂഖാന്റെ ഭാര്യ ഗൗരി ഖാന്.. എത്രഭംഗിയായാണ് സെറ്റാക്കിയത് …
ബോളിവുഡിലെ ട്രെന്‍ഡിന്റെ ചുവടുപിടിച്ച് അനന്യയും മുംബൈയില്‍ പുതിയ അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കിയിരിക്കുകയാണ്. വീടിന്റെ ഗൃഹപ്രവേശനത്തിന്റെ ചിത്രങ്ങളും വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
ഇപ്പോഴിതാ തന്റെ വീടിന്റെ ഇന്റീരിയര്‍ ഒരുക്കിയത് ഷാറുഖ് ഖാന്റെ ഭാര്യയും പ്രശസ്ത ഇന്റീരിയര്‍ ഡിസൈനറുമായ ഗൗരി ഖാന് ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനന്യ. ഗൗരി ഖാനൊപ്പമുള്ള മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. പുതിയ അപ്പാര്‍ട്ട്മെന്റില്‍ ഇളം നിറത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് അതിമനോഹരമായി സെറ്റ് ചെയ്തിരിക്കുന്ന ലിവിങ് റൂമില്‍ നില്ക്കുന്ന ചിത്രങ്ങളാണ് ഇവ.
ഗ്രീറ്റിങ് കാര്‍ഡുകളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ കൈപ്പടയും ഇലകളുടെയും പൂക്കളുടെയും ചിത്രങ്ങളും അടങ്ങിയ ടെക്സ്ചേര്‍ഡ് വോളാണ് ലിവിങ് റൂമില്‍ നല്‍കിയിരിക്കുന്നത്. ലിവിങ് റൂമില്‍ ഇന്‍ഡോര്‍ പ്ലാന്റുകളും ഇടം പിടിച്ചിട്ടുണ്ട്. കര്‍ട്ടനുകളിലും ഇളം നിറത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. അനന്യയുടെ വ്യക്തിത്വം പ്രതിഫലിക്കുന്ന വിധത്തിലാണ് ഗൗരി ഖാന് ഇന്റീരിയറിന് രൂപകല്പന ചെയ്തിരിക്കുന്നത്. മോഡേണ്‍ ശൈലിയില്‍ എന്നാല്‍ പ്രൗഢിക്ക് ഒട്ടും കുറവ് വരുത്താതെയാണ് വീട് ഒരുക്കിയിരിക്കുന്നത്. നവംബര്‍ 10 ന് ആയിരുന്നു പുതിയ ഗൃഹപ്രവേശന ചടങ്ങ് .FC