നടന് നരേഷിനൊപ്പം നടി പവിത്ര, ഹോട്ടലില്‍ നിന്ന് പിടികൂടി നടനെ ചെരുപ്പൂരി തല്ലുന്ന മൂന്നാം ഭാര്യ രമ്യ…….
ഒന്നല്ല രണ്ടല്ല മൂന്നല്ല പിന്നെയും പിന്നെയും കല്യാണം ആദ്യത്തെ രണ്ടു ഭാര്യമാരും വലിയ രീതിയില്‍ പ്രശ്നങ്ങളുണ്ടാക്കിയില്ല എന്നാല്‍ നാലാം കല്യാണത്തിനൊരുങ്ങിയ നടന് നരേഷിനെയും കാമുകിയും നടിയുമായ പവിത്രയെയും മൈസൂരുവിലെ ഹോട്ടലില്‍ വെച്ച് പിടികൂടി ചെരുപ്പുകൊണ്ടടിക്കുന്ന മൂന്നാം ഭാര്യ രമ്യയുടെ വീഡിയോ തരംഗമായി.
തെലുങ്ക് നടന് നരേഷിനും നടി പവിത്രാ ലോകേഷിനും നേരെ ചെരുപ്പൂരി തല്ലാനടുത്ത് നരേഷിന്റെ ഭാര്യ രമ്യാ രഘുപതി. മൈസൂരുവിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. രമ്യയെ പോലീസ് പിന്തിരിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഞായറാഴ്ചയാണ് സംഭവം നടന്നത്. മൈസൂരുവില്‍ നരേഷ് താമസിക്കുന്ന ഹോട്ടലില്‍ എത്തിയതായിരുന്നു രമ്യ. ലിഫ്റ്റിലേക്ക് പോകുന്ന നരേഷും പവിത്രയുമാണ് വീഡിയോയിലുള്ളത്. മുന്നോട്ടുപോകാന്‍ ശ്രമിക്കുന്ന രമ്യയെ വനിതാപോലീസ് ഇടപെട്ട് പിടിച്ചുമാറ്റുന്നു.
ഇതിനിടെ നരേഷ് ലിഫ്റ്റില്‍ നിന്ന് പിന്തിരിഞ്ഞ് വിസിലടിക്കുന്നതും പരിഹസിക്കുന്നതും കാണാം. നരേഷിന്റെ മൂന്നാം ഭാര്യയാണ് രമ്യ. നരേഷും പവിത്ര ലോകേഷും വിവാഹിതരായി എന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് നരേഷ് ഇക്കാര്യങ്ങള്‍ നിഷേധിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. കൂടാതെ താന്‍ വിവാഹമോചന നോട്ടീസ് അയച്ചതിന്റെ പ്രതികാരമായി രമ്യ നടത്തുന്ന ശ്രമങ്ങളാണിതെന്നും നരേഷ് പറഞ്ഞിരുന്നു. തങ്ങളിരുവരും വിവാഹിതരായെന്ന വാര്‍ത്തകള്‍ മറ്റൊരു വീഡിയോയിലൂടെ പവിത്രയും നിഷേധിച്ചിരുന്നു.
നരേഷും രമ്യ രഘുപതിയും തങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അവര്‍ പറയുന്നു. തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ സഹോദരനാണ് നരേഷ്. കന്നഡ നടന് മൈസൂര്‍ ലോകേഷിന്റെ മകളാണ് പവിത്ര. കന്നഡ നടന് ആദി ലോകേഷ് പവിത്രയുടെ സഹോദരനാണ്. നാലാം ഭാര്യയായി തിളങ്ങാന്‍ പവിത്രക്കു സാധിക്കട്ടെ. FC