നടന് പവനെ വലിച്ച് താഴെയിട്ട് ആരാധകനെന്ന് വിളിക്കുന്നവന്, തീരെ പ്രതീക്ഷിക്കാത്തത്……

ഞെട്ടല്‍ മാറിയിട്ടില്ല, ഇനിയൊരിക്കലും ആള്‍ക്കൂട്ടത്തില്‍ നിന്ന് നീളുന്ന കൈകള്‍ക്ക് നേരെ നടന് പവന് കല്യാണ്‍ കൈനീട്ടുകയില്ല, ഒന്ന് നീട്ടിയതേ ഓര്‍മ്മയുള്ളു അതാകിടക്കുന്നു താഴെ…
ആന്ധ്രാപ്രദേശില്‍ പാര്‍ട്ടി റാലിക്കിടെ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ പവന് കല്യാണിനെ വലിച്ച് താഴെയിട്ട് ആരാധകന്. കയറി നിന്ന് ജനക്കൂട്ടത്തെ കൈകൂപ്പുന്നതിന് ഇടയിലാണ് പിന്നിലൂടെ എത്തിയ ആരാധകന് പവനെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചത്. അപ്രതീക്ഷിത സ്നേഹപ്രകടനത്തില്‍ താരത്തിന്റെ അടി തെറ്റി തെന്നി വീഴുകയായിരുന്നു. ആരാധകര്‍ നിലത്തും താരം കാറിന് മുകളിലും വീണു. പിന്നീട് ഉടന്‍ തന്നെ എഴുന്നേറ്റ് ജനക്കൂട്ടത്തെ നോക്കി കൈവീശുന്ന പവനെ വൈറലായി മാറിയ വീഡിയോയില്‍ കാണാം ജനസേവ പാര്‍ട്ടി നേതാവായ പവന് നരസപുരത്ത് നടന്ന റോഡ് ഷോയില്‍ പങ്കെടുക്കവെയാണ് സംഭവം.
താരത്തെ കാണാന്‍ ഇരുവശത്തുമായി വന്‍ ജനക്കൂട്ടമാണുണ്ടായത്. ഇതോടെ താരം കാറിന്റെ റൂഫ് തുറന്ന് എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. അതേസമയം പവന് നായകനാകുന്ന അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക്, ഭീംല നായക് ഈ ആഴ്ച തിയറ്ററുകളിലെത്തുകയാണ്. മലയാളത്തില്‍ ബിജു മേനോന് അവതരിപ്പിച്ച അയ്യപ്പന് നായര്‍ തെലുങ്കിലെത്തുമ്പോള്‍ ഭീംല നായക് ആകുന്നു. പവന് കല്യാണ്‍ ടൈറ്റില്‍ റോളില്‍ എത്തുന്നു. പൃഥ്വിരാജ് ചെയ്ത കോശിയുടെ റോളില്‍ റാണ ദഗുബാട്ടി എത്തുന്നു. നിത്യ മേനോനും സംയുക്താ മേനോനുമാണ് നായികമാര്‍. പവന്ജി കുറച്ചു പവറായി നില്ക്കുക FC