നിറവയറില്‍ കാജല്‍ അഗര്‍വാള്‍, സിനിമക്കുവിട കുഞ്ഞിനായുള്ള കാത്തിരിപ്പ്, ബേബി ഷവര്‍ ഹിറ്റ് ……

സകല ഭാഷക്കാര്‍ക്കും ഒരേപോലെ ഇഷ്ടമുള്ള ചുരുക്കം ചില നടിമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. അവരെ നായികയാക്കാത്ത യുവ നായക നടന്മാര് കുറവാണ് ലോക്ഡൗണ്‍ കാലത്തായിരുന്ന കല്ല്യാണം അന്ന് അഭിനയം നിര്‍ത്തിയതാണ് .
കാജലിനെ സ്നേഹിക്കുന്നവര്‍ അവരുടെ വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുകയാണ്, അതുകൊണ്ട് തന്നെ ഈ വാര്‍ത്ത വളരെ പ്രാധാന്യമുള്ളതാണ്, അമ്മയാകുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് പ്രമുഖ താരം കാജള്‍ അഗര്‍വാള്‍. സ്നേഹവും ആശംസകളും കൊണ്ട് നിറഞ്ഞ തന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. ഞായറാഴ്ച നടന്ന ബേബി ഷവറില്‍ താരത്തിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഭര്‍ത്താവ് ഗൗതം കിച്ച്ലുവുമൊപ്പമുള്ള സന്തോഷത്തോടെയുള്ള ചിത്രങ്ങളാണ് കാജള്‍ പങ്കുവച്ചത്. ഗൗതമിനും പ്രിയപ്പെട്ടവര്‍ക്കും ഒപ്പമുള്ള നിരവധി ചിത്രങ്ങളാണ് കാജള്‍ പങ്കുവച്ചത്.
2020 ഒക്ടോബര്‍ 30ന് മുംബൈയില്‍ വെച്ചായിരുന്നു കാജളിന്റെയും ഗൗതമിന്റെയുും വിവാഹം. ജനുവരിയിലായിരുന്നു ഗര്‍ഭിണിയാണെന്ന വാര്‍ത്ത കാജള്‍ ആരാധകരെ അറിയിച്ചത്. ‘നിന്നിലൂടെ 2022നെ നോക്കിക്കാണുന്നു’ പുതുവര്‍ഷത്തില്‍ കാജളിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് ഗൗതം കുറിച്ചത് എന്നാണ്. പോസ്റ്റിനൊപ്പം ഗര്‍ഭിണിയുടെ ഇമോജിയും ഗൗതം പങ്കുവച്ചു. ബോഡിഷെയ്മിങ് നേരിട്ടതിനെ കുറിച്ച് കാജള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മോശം രീതിയിലുള്ള നിരവധി കമന്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും കാജള്‍ നേരത്തെ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഗര്‍ഭിണിയാണെന്ന വാര്‍ത്ത തികച്ചും വ്യത്യസ്തമായ രീതിയിലാണ് കാജള്‍ ആരാധകരെ അറിയിച്ചത്.
‘ജീവിതത്തിലെ ഏറ്റവും മനോഹരമായ മാറ്റത്തിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. എന്റെ ശരീരത്തിലും, വീട്ടിലും, തൊഴിലിടത്തിലും എല്ലാം ഇതിന്റെ മാറ്റങ്ങള്‍ പ്രതിഫലിക്കും. ചില കമന്റുകളും ബോഡി ഷെയ്മിങ്ങിനെ കുറിച്ചുള്ള ചില സന്ദേശങ്ങും മീമുകളും ഒന്നും ഗുണകരമാകില്ല. നമുക്ക് അല്പം ദയയുള്ളവരാകാന്‍ ശ്രമിക്കാം. അത് വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും ജീവിക്കാന്‍ വേണ്ടി അത് അനിവാര്യമാണ്.’- എന്നാണ് കാജള്‍ പറയുന്നത് മറ്റുള്ളവര്‍ ഇത് മാതൃകയാക്കണമെന്നും പറയുന്നുണ്ട് FC