നടി രംഭ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് മൂന്ന് മക്കളില്‍ ഒരാള്‍ക്ക് പരിക്ക്… രക്ഷപ്പെട്ടത് …..
![](https://filmcourtonline.com/wp-content/uploads/2022/11/RAMBA-CAR.jpg)
സര്‍ഗം എന്ന ചിത്രത്തിലൂടെ എത്തിയ രംഭക്ക് മലയാളത്തേക്കാള്‍ അവസരങ്ങള്‍ നല്‍കിയത് തമിഴകമാണ്, മമ്മുട്ടിയുടെ നായികയായി ക്രോണിക് ബാച്ചിലറും, ദിലീപിന്റെ നായികയായി കൊച്ചിരാജാവും ജനഹൃദയങ്ങള്‍ കീഴടക്കിയപ്പോള്‍ അത് രംഭയുടെ മടങ്ങിവരവായി എന്നാല്‍ വിവാഹ ജീവിതം ആസ്വദിച്ചു തുടങ്ങിയപ്പോള്‍ രംഭ സിനിമ വിട്ടു.
ഇപ്പോള്‍ വരുന്ന വാര്‍ത്ത നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു എന്നാണ്. കാനഡയില്‍ വച്ചാണ് സംഭവം. രംഭയും കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു. മകള്‍ സാഷയ്ക്ക് അല്പം പരിക്കുണ്ട്. ആശുപത്രിയില്‍ കഴിയുന്ന സാഷയുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചായിരുന്നു രംഭ ഈ വിവരം അറിയിച്ചത്. തകര്‍ന്ന കാറിന്റെ ചിത്രത്തോടൊപ്പമാണ് അപകടവിവരം രംഭ പറഞ്ഞത്.
സ്കൂളില്‍ നിന്നും കുട്ടികളെ തിരിച്ചുകൊണ്ടുപോകുന്ന വഴി തങ്ങളുടെ കാറില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. മക്കളും മുത്തശ്ശിയുമാണ് കാറില്‍ ഒപ്പമുണ്ടായിരുന്നത്. എല്ലാവരും നിസ്സാര പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. എന്നാല്‍ കുഞ്ഞുസാഷ ഇപ്പോഴും ആശുപത്രിയിലാണെന്നും രംഭ പോസ്റ്റ് ചെയ്തു.മോശം സമയം, മോശം ദിവസം എന്നും രംഭ എഴുതിയിട്ടുണ്ട്.
സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് നടിക്ക് ആശ്വാസവാക്കുകളുമായി എത്തിയത്. ”നീയും കുട്ടികളും സുരക്ഷിതരാണെന്നറിഞ്ഞതില്‍ ആശ്വാസമുണ്ട്. ശക്തയായി ഇരിക്കൂ എന്നായിരുന്നു” നടി രാധിക ശരത്കുമാറിന്റെ കമന്റ്. ”ഞങ്ങളുടെ പ്രാര്‍ത്ഥന നിങ്ങളുടെ കുടുംബത്തിനൊപ്പമുണ്ട്. സാഷയ്ക്കും പെട്ടെന്ന് ഭേദമാവും, ഭയപ്പെടാനൊന്നുമില്ലെന്ന് നടി സ്നേഹയും പ്രതികരിച്ചു. നടിമാരായ പായല്‍ രജ്പുത്, സംഗീത വിജയകുമാര്‍ എന്നിവരും താരത്തെ സമാധാനിപ്പിക്കുന്നുണ്ട്. 2011ലായിരുന്നു രംഭയും ഇന്ദ്രകുമാറും വിവാഹിതരാകുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു താരം. രണ്ട് പെണ്‍കുട്ടികളും ഒരു മകനുമാണ് രംഭയ്ക്ക്. FC