57 വയസ്സുകാരനായ നടന് പൃഥ്വിരാജ് 25 കാരിയെ വിവാഹം കഴിച്ചു… വിമര്‍ശകരോട് നടന് ……
![](https://filmcourtonline.com/wp-content/uploads/2022/11/PRITHVIRAJ-BBLU-1.jpg)
ഇഷ്ടപെട്ടപ്പോള്‍ പ്രായം അതിനു മുന്നില്‍ തോറ്റു അതില്‍ കവിഞ്ഞൊന്നുമില്ല. എന്നാല്‍ ഇത് സഹിക്കാത്ത കുറച്ചുപേരുണ്ട് അവര്‍ക്ക് ഹാലിളകിയിരിക്കുകയാണ് എന്നാല്‍ നടന് പൃഥിരാജ് അതിനെ മൈന്റ് ചെയ്യുന്നതേയില്ല.
നാല് പതിറ്റാണ്ടുകളായി തെന്നിന്ത്യന്‍ സിനിമയിലെ വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് ബബ്ലൂ പൃഥ്വിരാജ്. മലയാളത്തില്‍ വാസവദത്ത, ബെസ്റ്റ് ഫ്രണ്ട്സ്, ഓ ലൈല ഓ എന്ന ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. സിനിമ കൂടാതെ ടെലിവിഷന്‍ രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന നടന് കൂടിയാണ് പൃഥ്വിരാജ്.
ഇപ്പോള്‍ 57 കാരനായ നടന്റെ വിവാഹവാര്‍ത്ത വലിയ ചര്‍ച്ചയാവുകയാണ്. 25 കാരിയായ ശീതള്‍ എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാണ് താനെന്ന് നടന് പറയുന്നു. വ്യക്തിപരമായ കാര്യമാണെന്നും വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം ഈയിടെ നല്കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 1994 ലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ വിവാഹം. ഈ ബന്ധം ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അവസാനിച്ചത്. വിവാഹമോചിതനാണ് ഞാന്‍. എനിക്ക് പ്രായം കൂടുതലാണെന്ന് ശീതളിന് അറിയാം. അവര്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ അതില്‍ എതിര്‍പ്പില്ല.
എനിക്ക് അന്‍പത്തിയേഴ് വയസ്സായെന്ന ബോധ്യമുണ്ട്. മറ്റുള്ളവരുടെ വിമര്‍ശനങ്ങളെ എന്തിന് ഭയക്കണം”- പൃഥ്വിരാജ് ചോദിക്കുന്നു. ശീതളിനൊപ്പമുള്ള ചിത്രം പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്. അവള് എല്ലായ്പ്പോഴും എനിക്കൊപ്പം എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നന്നായി ജീവിക്കുക. FC