മോഹന്‍ലാലും ഹൈദരലി ശിഹാബ് തങ്ങളും തമ്മിലുള്ള അപൂര്‍വ്വ നിമിഷം, വിതുമ്പലോടെ…..
മഹാമനുഷ്യന് പ്രണാമമര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് മാധ്യമങ്ങള്‍ എഴുതികാണിക്കുന്നത് പോലെ വെറും ആയിരങ്ങളല്ല ജാതിക്കും മതത്തിനും അതീതരായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അവസാനമായി ഒരുനോക്ക് കാണാനും അവസാനയാത്രക്ക് സാക്ഷിയാകാനും എത്തിയത് ലക്ഷങ്ങളാണ്.
മമ്മുട്ടി എറണാകുളത്തു വെച്ച് അദ്ദേഹത്തെ അവസാന നോക്ക് കണ്ടു പ്രാര്ത്ഥിച്ചുമടങ്ങി, മോഹന്‍ലാല്‍ താന്‍ അദ്ദേഹത്തെ കണ്ട ആ അപൂര്‍വ്വ നിമിഷങ്ങളെ കുറിച്ച് പങ്കുവെച്ചതിങ്ങനെ സ്വജീവിതം സമൂഹനന്മയ്ക്കും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനുമായി മാറ്റിവെച്ച ആത്മീയാചാര്യന് ശ്രീ പാണക്കാട്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ആദരാഞ്ജലികള്‍.
അഗതികള്‍ക്കും അനാഥര്‍ക്കും തുണയാവുകയും ഒട്ടനവധി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്ത തങ്ങളുടെ വിയോഗം കേരളത്തിന് തീരാനഷ്ടം തന്നെയാണ്. അടുത്ത കാലത്ത്, അദ്ദേഹത്തിന്റെ വസതിയിലെത്തി കുറച്ച് സ്നേഹനിമിഷങ്ങള്‍ പങ്കുവെക്കാന്‍ ഭാഗ്യമുണ്ടായി. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. ഞങ്ങളുമര്പ്പിക്കുന്നു സ്വര്‍ഗം പൂകിയ ശ്രീ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ആദരാഞ്ജലികള്‍ FC