മൊട്ടത്തലയും സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ താടിയുമായി ഞെട്ടിക്കുന്ന ലുക്കില്‍ നടന് സിദ്ദിഖ് ..

ആദ്യമേ മൊട്ടത്തലയാണ് പക്ഷെ അതില്‍ ചേരാത്ത വിഗുകളില്ല എന്നതാണ് സത്യം, ഇപ്പോഴിതാ മുടിയില്ലാത്ത തലയും താടിയുള്ള മുഖവുമായി താരം, നടന് സിദ്ദീഖ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ പകര്‍ത്തിയ ചിത്രത്തില്‍ വമ്പന്‍ മേക്കോവറിലാണ് സിദ്ദീഖ് പ്രത്യക്ഷപ്പെടുന്നത്. ഫിറ്റ്നെസിന്റെ കാര്യത്തില്‍ സൂപ്പര്‍ താരങ്ങളെ പോലും വെല്ലുന്ന ലുക്കിലാണ് സിദ്ദീഖിനെ കാണാനാകുന്നതെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു
രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നതും. അമേരിക്കന്‍ റസ്ലര് ആയ ഗോള്ഡ്ബര്ഗിനെപ്പോലെ ഉണ്ടെന്നായിരുന്നു കൂടുതല്‍ ആളുകളും അഭിപ്രായപ്പെട്ടത്. മൊട്ട ബോസ് ലുക്കില്‍ ഒരു സിനിമ ചെയ്യൂ എന്നും പറയുന്നവരുണ്ട്.
മുള്ളന്‍ ചന്ദ്രപ്പ്! റിലോഡഡ് എന്നായിരുന്നു മറ്റു ചിലര്‍ കമന്റ് ചെയ്തത്. മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘നേര്’ എന്ന ചിത്രത്തിലാണ് സിദ്ദീഖ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയ്ക്കു വേണ്ടിയാണോ ഗംഭീര മേക്കവറെന്നാണ് ആരാധകരുടെ സംശയം. FC