നടി രാകുല്‍ പ്രീത് സ്വയമുണ്ടാക്കി കഴിക്കുന്നത് കണ്ടോ.. ഒന്നും പുറത്തുനിന്നല്ല.. അടിപൊളി..
ഭക്ഷണം കണ്ടാല്‍ ആരും വിടില്ല സെലിബ്രെറ്റികള്‍ അളന്നു കഴിക്കുന്നതാണ് പതിവ്.. നടി രാകുല്‍ പ്രീത് ഒരു ഇഷ്ടവിഭവവുമായാണ് വന്നിരിക്കുന്നത്, ബോളിവുഡ് നടീനടന്മാര് പലപ്പോഴും വാനോളം പുകഴ്ത്തിയ ഒരു വിഭവമാണ് രാജ്മ ചാവല്‍. പഞ്ചാബില്‍ നിന്നും വന്ന വളരെ ലളിതമായ രുചിക്കൂട്ട് ഒരു സമ്പൂര്‍ണ്ണ ഭക്ഷണമാണ്. രാജ്മ ഉപയോഗിച്ച് ഉണ്ടാക്കിയ കറിയും അതിനൊപ്പം ചാവല്‍ അഥവാ ചോറും ചേര്‍ത്ത് കഴിക്കുന്നതാണ് രാജ്മ ചാവല്‍ എന്നറിയപ്പെടുന്നത്. വളരെ രുചികരവും പോഷകസമൃദ്ധവുമായ ഈ കോംബിനേഷനെക്കുറിച്ച് ബോളിവുഡ് അഭിനേതാക്കള്‍ ഇടയ്ക്കിടെ പറയാറുണ്ട്. ഏറ്റവും പുതുതായി, നടി രാകുല്‍ പ്രീത് സിംഗ് ആണ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ രാജ്മ ചാവല്‍ ഉണ്ടാക്കി കഴിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത്. അല്‍പ്പം ചോറും രാജ്മ കറിയും ഒരു ഇലത്തോരനുമാണ് ഈ ചിത്രത്തില്‍ കാണുന്നത്. മുന്‍പേ ബോളിവുഡ് താരം മലൈക അറോറയും ഷാഹിദ് കപൂറിന്റെ ഭാര്യയായ മീര കപൂറുമെല്ലാം രാജ്മ ചാവലിനോടുള്ള തങ്ങളുടെ പ്രിയം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. FC