നടന് സിദ്ദിഖിന്റെ മകന്റെ കല്ല്യാണം ചില ‘വീഡിക്കുറ്റികളുടെ: പോസ്റ്റില്‍ ദിലീപും കാവ്യയുമില്ല…..

ഖദറിട്ടവര്ക്കെല്ലാം വിവരമുണ്ടാകണമെന്നൊന്നും വാശിപിടിക്കാന്‍ ആര്‍ക്കും കഴിയില്ല, അവര്‍ അവര്ക്കിഷ്ടപ്പെട്ടതെ കാണൂ, എത്ര തിരക്കാണെങ്കിലും ഈ ഖദറുകാര്ക്ക് മുന്‍ നിരയില്‍ സീറ്റും വേണം, ചുറ്റുവട്ടം മൊത്തം നോക്കില്ല ഒന്നിടത്തോട്ടും ഒന്നു വലത്തോട്ടും നോക്കും വലതു മമ്മുട്ടി ഇടത് മോഹന്‍ലാല്‍ സിദ്ധിക്ക്, ദിലീപ്, പോസ്റ്റിട്ടപ്പോ ദിലീപിനെ കണ്ടില്ല ബാക്കിയുള്ളവരുടെ പേരും ഫോട്ടോയും… ഇതുകൊണ്ടുതന്നെയാണല്ലോ ഈ ഖദറുകാര്‍ പിന്തള്ളപ്പെട്ട് പോയിക്കൊണ്ടിരിക്കുന്നത്, ഞാന്‍ മാന്യനാണെന്ന് ആര്‍ക്കോവേണ്ടി തെളിയിക്കുക. മറ്റുള്ളവരെ അപമാനിച്ച് ആളാവുമ്പോള്‍ സ്വയം ആത്മപരിശോധന നടത്തുന്നതുകൂടി നല്ലതാണ് …
വേദി നടന് സിദ്ദിഖിന്റെ മകനും നടനുമായ ഷഹീന് സിദ്ദിഖിന്റെ വിവാഹ റിസപ്ഷന് താരസമ്പന്നമായ ചടങ്ങായി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവര്‍ എത്തി. ചടങ്ങില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്.
ഡോ. അമൃത ദാസ് ആണ് ഷഹീനിന്റെ വധു. ഫെബ്രുവരി 22ന് ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ട് ഷഹീന് തന്നെയാണ് വിവാഹകാര്യം ആരാധകരുമായി പങ്കുവച്ചത്. മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീന് അഭിനയ രംഗത്തെത്തുന്നത്. അച്ഛാ ദിന്, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീര്‍ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങള്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
അസിഫ് അലി നായകനായ കുഞ്ഞെല്‍ദോ, എല്ലാം ശരിയാകും എന്നീ ചിത്രങ്ങളിലും ഷഹീന് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എന്തായാലും കല്യാണത്തിനെത്തിയ എല്ലാവരെയും സിദ്ധിക്കും കുടുംബവും സന്തോഷത്തോടെ സ്വീകരിച്ചു ചില ക്ഷണിക്കപ്പെട്ടവര്‍ അതില്‍ കയറിയൊന്നു വീഡിവലിച്ചു, നവദമ്പതികള്‍ക്ക് മംഗളാശംസകള്‍, FC