ദ കശ്മീര്‍ ഫയല്‍സ് ചെറിയ സിനിമ 100 കോടി ക്ലബ്ബിലേക്ക്… സത്യം മറച്ചുവെക്കാന്‍ ശ്രമിക്കുന്നവരാണ്….
‘ദ കശ്മീര്‍ ഫയല്‍സി’ന് പിന്തുണയുമായി പ്രധാനമന്ത്രി, സത്യം മറച്ചുവെക്കാന്‍ ശ്രമിക്കുന്നവരാണ് എതിര്‍ക്കുന്നത് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീര്‍ ഫയല്‍സിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം സിനിമകള്‍ സത്യം പുറത്തുകൊണ്ടുവരുന്നവയാണെന്നും ഈ സിനിമയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ത്തിയ മുഴുവന്‍ ആളുകളും കഴിഞ്ഞ അഞ്ചാറ് ദിവസങ്ങളായി രോഷാകുലരാണ്.വസ്തുതകളുടെയും കലയുടെയും അടിസ്ഥാനത്തില്‍ സിനിമയെ വിശകലനം ചെയ്യേണ്ടതിനുപകരം, സിനിമയെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടക്കുന്നത്’- മോദി പറഞ്ഞു.
സിനിമ റിലീസ് ആയതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകന് വിവേക് അഗ്നിഹോത്രി, ഭാര്യയും നടിയുമായ പല്ലവി ജോഷി, നിര്‍മ്മാതാവ് അഭിഷേക് എന്നിവരുള്‍പ്പെടെയുള്ള സംഘം മോദിയെ സന്ദര്‍ശിച്ചിരുന്നു. കശ്മീര്‍ കലാപവും പണ്ഡിറ്റുകളുടെ പലായനവുമാണ് ചിത്രത്തിന്റെ പ്രമേയം. പല സംസ്ഥാനങ്ങളും ചിത്രത്തെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. പല മുഖ്യമന്ത്രിമാരും ചിത്രത്തിന് പ്രശംസയുമായി രംഗത്തെത്തുകയും ചെയ്തു. സംസ്ഥാനത്തെ പോലീസുകാര്‍ക്ക് സിനിമ കാണുന്നതിന് അവധി നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
മിഥുന് ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്ശന് കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകര്‍, തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. ബോളിവുഡ് ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെ ഇളക്കി മറിച്ച് ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറിയിരിക്കുകയാണ്. 630 സ്ക്രീനുകളില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യ ദിനം 4.25 കോടി കളക്ഷന്‍ നേടി. രണ്ടാം ദിനമായ ശനിയാഴ്ച്ച 10.10 കോടി നേടിയതോടെ 2000 സ്ക്രീനുകളിലായി ചിത്രത്തിന്റെ പ്രദര്‍ശനം വര്‍ധിപ്പിച്ചു. 31.6 കോടിയാണ് മൂന്നാം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ കളക്ഷന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററിലും ദ കശ്മീര്‍ ഫയല്‍സ് എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങായി മാറിയിരിക്കുകയാണ്.
സൂപ്പര്‍താര സാന്നിധ്യങ്ങളില്ലാതെ ഒരു കൊച്ചു ചിത്രം ബോക്സോഫീസില്‍ നേടിയ വന്‍ വിജയം എന്ന രീതിയിലാണ് ദ കശ്മീര്‍ ഫയല്‍സിന്റെ വിജയത്തെ ട്വിറ്റര്‍ ആഘോഷിക്കുന്നത്. വരും ദിവസങ്ങളിലും ചിത്രം മികച്ച പ്രകടനം നടത്തുമെന്നും 100 കോടി ക്ലബ്ബില്‍ ഇടം നേടുമെന്നും ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.
സത്യങ്ങള്‍ എന്നും സത്യങ്ങളായി നിലനില്ക്കും വളച്ചൊടിച്ചാലും, മണ്ണിട്ടുമൂടിയാലും അതുനേര്വഴി തേടി മുളച്ചുപൊന്തും FC